Type Here to Get Search Results !

Bottom Ad

ചെന്നൈക്ക് 'പെരിയ' ജയം

evisionnews
ബംഗളൂരു: (www.evisionnews.in)  ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20 ക്രിക്കറ്റില്‍ ആസ്ട്രേലിയന്‍ ടീം ഡോള്‍ഫിന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 54 റണ്‍സിന്‍െറ കൂറ്റന്‍ ജയം. ആദ്യം ബാറ്റുചെയ്ത ചെന്നൈ മുന്‍നിരക്കാരുടെ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 242 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ ഡോള്‍ഫിന്‍സിന്‍െറ വെല്ലുവിളി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സില്‍ അവസാനിച്ചു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ചെന്നൈ സുരേഷ് റെയ്നയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് (43 പന്തില്‍ 90) മികച്ച സ്കോര്‍ നേടിയത്. ബ്രണ്ടന്‍ മക്കല്ലം (49), രവീന്ദ്ര ജദേജ (40*), ഫഫ് ഡുപ്ളസിസ് (30) എന്നിവരും തിളങ്ങി.



Keywords: Banglore, Champions league twenty 20, Cricket, Austrian team, Dolphin, Suresh Raina, Mackullam, Raveendra Jadega, Duplisis
Tags

Post a Comment

0 Comments

Top Post Ad

Below Post Ad