കാഞ്ഞങ്ങാട്:(www.evisionnews.in)ഡിവൈഎഎഫ്‌ഐ പ്രവര്‍ത്തകനായി പാണത്തൂര്‍ പട്ടുവത്തെ ഷെരീഫിനെ കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ രണ്ട് രാഷ്ട്രീയ അക്രമകേസുകളില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. ബിജെപി പ്രനര്‍ത്തകനായ എംഎസ് രാജേഷിനെതിരെയാണ് വെള്ളരിക്കുണ്ട് സി.ഐ. എം.കെ. സുരേഷ് കുമാര്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ (ഒന്നാം ക്ലാസ്സ്) മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം നല്‍കിയത്. ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ രാജേഷിനെതിരെ ഉടന്‍ തന്നെ കുറ്റപത്രം നല്‍കുമെന്ന് പോലീസ് പറഞ്ഞു. 2014 ജൂണ്‍ 29ന് രാത്രിയാണ് പാണത്തൂര്‍ ടൗണില്‍ പള്ളിയുടെ മുന്‍ഭാഗം റോഡില്‍ വച്ച് ഷെരീഫിന് കുത്തേറ്റു. ബിഎംഎസ് പ്രവര്‍ത്തകനായ ബളാന്തോട് ചാമുണ്ടിക്കുന്നിലെ അരുണ്‍ മോഹനനെ കോലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജൂണ്‍ 26ന് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലിനിടെ പാണത്തൂര്‍ ടൗണില്‍ ഷെരീഫ് ബൈക്കോടിച്ച് പോയതിന് രാജേഷ് ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
keywords : shereef-murdercase-culprit-

Post a Comment
0 Comments