Type Here to Get Search Results !

Bottom Ad

പടുവളത്തെ വിവാദ ബിവറേജ് മദ്യശാല അടച്ച് പൂട്ടുന്നു; ജനകീയ സമരത്തിന് അന്തിമ വിജയം

evisionnews
ചെറുവത്തൂര്‍:(www.evisionnews.in)ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും ഇടവരുത്തിയ ദേശീയ പാതയോരത്തെ പടവളം ബിവറേജ് മദ്യശാല അടച്ചുപൂട്ടാന്‍ എക്‌സൈസ് വകുപ്പ് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയപ്രകാരം സംസ്ഥാനത്ത് ഘട്ടംഘട്ടമായി അടച്ചുപൂട്ടുന്ന ബിവറേജ് കോര്‍പറേഷന്റെ ഔട്ടലെറ്റുകളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത് പടുവളത്തെ ബിവറേജ് മദ്യശാലയാണ്. ഒക്ടോബര്‍ 2ന് കേരളത്തിലെ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളായ ബിവറേജ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെയും നിയന്ത്രണത്തിലുള്ള 34 ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടുന്നത്. ഓരോവര്‍ഷവും 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ വീതം അടച്ചു പൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 10 വര്‍ഷത്തികം മുഴുവന്‍ ഔട്ടലെറ്റുകളും അടച്ചു പൂട്ടുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പടുവളത്ത് ദേശീയ പാതയക്കരികില്‍ പ്രവര്‍ത്തിച്ചു വരുന്ന ബിവറേജ് മദ്യശാല ഈ പ്രദേശത്തെ സാമൂഹിക ജീവിതത്തിന് തന്നെ ഭീഷണിയായി മാറിയതിനാല്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ജനകീയ സമരങ്ങള്‍ നടന്നിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് മദ്യപാനികളുടെ ശല്യവും അതിക്രമങ്ങളും നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ജനകീയ സമരം ഉടലെടുത്തത്. സ്ഥലത്തെ സിപിഎം പ്രദേശിക നേതാക്കള്‍ അടക്കമുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. സംസ്ഥാന തലത്തില്‍ തന്നെ ഇവിടുത്തെ സമരം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ സമരം ശക്തിപ്പെടുന്നതിനിടെയാണ് തൊട്ടടുത്ത് സിപിഎം തന്നെ ഭരിക്കുന്ന ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍പെട്ട ഞാണങ്കൈവളവില്‍ ദേശീയ പാതയോരത്ത് ജെ.കെ. റസിഡന്‍സി എന്ന സ്ഥാപനത്തിന് ബിയര്‍ പാര്‍ലര്ഡ തുടങ്ങാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരുന്നു. ഇതോടെ പടുവളത്തെ ജനകീയ സമരം നിര്‍വീര്യമാവുകയും സിപിഎമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. സിപിഎമ്മിലെ ഭിന്നത രൂക്ഷമായതോടെ പടുവളത്തെ മദ്യശാലയ്‌ക്കെതിരായ സമരത്തില്‍ നിന്നും സിപിഎം നേതാക്കള്‍ അടക്കമുള്ളവര്‍ പിന്‍മാറുകയും മദ്യശാല തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുകയുമായിരുന്നു. എന്ത് തന്നെയായാലും ജനകീയ സമരം അന്തിമമായി വിജയിച്ച സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 

keywords : paduvalam-bevarage-strike-fianl-win

Post a Comment

0 Comments

Top Post Ad

Below Post Ad