Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളജിന്റെ തറയിളക്കുന്നതാര്?

evisionnews
ഇന്നു തുടങ്ങും നാളെ തുടങ്ങുമെന്ന പ്രതീക്ഷയോടെ കാസര്‍കോട് കാത്തിരിക്കുന്ന മെഡിക്കല്‍ കോളജിനെ ജില്ലയില്‍ നിന്ന് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതാര്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ പെര്‍ള ഉക്കിനടക്കുയില്‍ കൊട്ടിഘോഷിച്ച് ശിലാസ്ഥാപനം നടത്തിയ കോളജ് ജില്ലയ്ക്ക് നഷ്ടമാകുമെന്ന ആശങ്ക ശക്തമാകുന്നു. കാസര്‍കോടിനോടൊപ്പം പ്രഖ്യാപനമുണ്ടായ ജില്ലകളില്‍ കോളജിന്റെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാകുമ്പോഴാണ് കാസര്‍കോട്ടുകാര്‍ക്ക് മുന്നില്‍ അധികൃതര്‍ നിരാശയുടെ സ്റ്റെതസ്‌കോപ് നീട്ടുന്നത്.(www.evisionnews.in)
ഇടുക്കിയിലും പാലക്കാടും മലപ്പുറത്തും ഉദ്ഘാടനം കഴിഞ്ഞു. കോന്നിയില്‍ 2015ല്‍ ആരംഭിക്കും. 
നബാര്‍ഡ് ഫണ്ട് അനുവദിക്കാന്‍ തടസ്സവാദം ഉന്നയിക്കുന്നതാണ് കോളജ് നിര്‍മ്മാണം വൈകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. 
മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ തിരുവനന്തപുരം ജനറല്‍ ആസ്പത്രി മെഡിക്കല്‍ ആക്കി ഉയര്‍ത്താന്‍ 35 കോടി രൂപയാണ് മാറ്റിവെച്ചത്. എന്നാല്‍ കാസര്‍കോടിന്റെ കാര്യത്തില്‍ നമ്മുടെ ഭാരണാധികാരികള്‍ക്കൊന്നും ഒരു താല്‍പര്യവുമില്ല. നഷ്ടപ്പെടുമെന്ന് തോന്നുമ്പോഴും അവര്‍ അനാസ്ഥയുടെ നീണ്ട മൗനത്തിലാണ്. 
ഇതിനെതിരെ ശക്തമായ പ്രതിഷേധവും അമര്‍ഷവുമാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയായ കാസര്‍കോടിന് അര്‍ഹതപ്പെട്ട മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന വാദത്തില്‍ ജനം ഒറ്റകെട്ടാകുമ്പോഴും ഭരണാധികാരികള്‍ക്ക് മാത്രം കുലുക്കമില്ല. 
ജനങ്ങളുടെ ആശങ്കയ്ക്കും സങ്കടത്തിനുമൊപ്പം നിന്ന് സേവ് മെഡിക്കല്‍ കോളജ് എന്ന മുദ്രാവാക്യവുമായി ഇ-വിഷന്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ്. മെഡിക്കല്‍ കോളജിന്റെ തറയിളക്കുന്നതാര് എന്ന ചര്‍ച്ച ഇന്ന് തുടങ്ങുന്നു. പ്രമുഖര്‍ തങ്ങളുടെ അഭിപ്രായവും നിര്‍ദ്ദശവും രേഖപ്പെടുത്താന്‍ ഇ വിഷനിലെത്തും...വായിക്കുക...
keywords : medical-college-badiyadka-kasaragod-new-dicussion

Post a Comment

0 Comments

Top Post Ad

Below Post Ad