കാഞ്ഞങ്ങാട്: ലൈംഗീക പീഢനത്തിനിരയായി പ്രസവിച്ച പെണ്‍ക്കുട്ടി കൈകുഞ്ഞുമായി കോടതിയില്‍ രഹസ്യ മൊഴിനല്‍കാന്‍ എത്തി. ഒടയംചാല്‍ ചക്കിട്ടടുക്കത്തെ പെണ്‍ക്കുട്ടിയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. കൂട്ടുകാരിയുടേയും കൂട്ടുകാരിയുടെ കാമുകന്റെയും ചതിയില്‍ പെണ്‍ക്കുട്ടി അകപ്പെടുകയായിരുന്നു. കൂട്ടുകാരിയും ബന്ധുവുമായ യുവതിയെ വിശ്വസിച്ച് യുവതിയ്‌ക്കൊപ്പം തിരുവന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവത്തിന് തുടക്കമാവുന്നത്. കൂട്ടുകാരിയുടെ കാമുകന്റെ സുഹൃത്തായ എറണാകുളം സ്വദേശി സുജിത്തിനെ പെണ്‍ക്കുട്ടി ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെടുകയും കൂട്ടുകാരി ഈ പെണ്‍ക്കുട്ടിയെ സുജിത്തിനോടൊപ്പം പറഞ്ഞയയ്ക്കുകയുമായിരുന്നു. കൂട്ടുകാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പെണ്‍ക്കുട്ടി സുജിത്തിനൊപ്പം തിരുവനന്തപുരത്തെ ലോഡ്ജില്‍ രണ്ടു ദിവസം തങ്ങുകയും ചെയ്തു. ഇവിടെ വച്ചാണ് സുജിത്ത് പെണ്‍ക്കുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ചത്. തിരുവന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരാണ് പെണ്‍ക്കുട്ടിയും കൂട്ടുകാരിയും. ലൈംഗീക പീഢനത്തിരയായ യുവതി ഗര്‍ഭണിയായ വിവരം വീട്ടുകാരറിഞ്ഞത് ഏഴാം മാസത്തിലാണ്. അതിനിടെ ഈ വിവരമറിഞ്ഞ സുജിത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ സുജിത്തിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
keywords : rape-girl-smallchild-secret-voice-court

Post a Comment
0 Comments