Type Here to Get Search Results !

Bottom Ad

കാസറഗോഡ് ഗവണ്‍മെന്റ് കോളേജിന് ഇനി സ്ഥിരം പ്രിന്‍സിപ്പാള്‍

evisionnewsകാസറഗോഡ്: കാസറഗോഡ് ഗവണ്‍മെന്റ് കോളേജിന് ഇനി മുതല്‍ സ്ഥിരം പ്രിന്‍സിപ്പാള്‍.
ഡോ: കെ.പി. അജയകുമാര്‍ കോളേജ് പ്രിന്‍സിപ്പാളായി നിയമിതനായിരിക്കുകയാണ്. വര്‍ഷങ്ങളായി ഗവണ്‍മെന്റ് കോളേജിന് സ്ഥിരമായി പ്രിന്‍സിപ്പാള്‍ ഇല്ലായിരുന്നു. ഇതുമൂലം കോളേജിന്റെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഈ സ്ഥിതിക്ക് പരിഹാരം കാണുന്നതിനായി എം.എസ്.എഫ് ജി.സി.കെ കമ്മിറ്റിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി വിദ്യാഭ്യസ മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. നേരത്തെ ഗവ. കോളേജില്‍ വൈ. പ്രിന്‍സിപ്പാള്‍ ആയിരുന്ന അജയകുമാര്‍ സ്ഥലം മാറി പോയപ്പോള്‍ അദ്ദേഹത്തെ തിരിച്ച് കൊണ്ടു വരുന്നതിനു വേണ്ടിയാണ് എംഎസ്എഫ് നിവേദനം നല്‍കിയത്. മന്നിപ്പാടി സ്വദേശിയായ അജയകുമാര്‍ പയ്യന്നൂര്‍ ഗവ. കോളേജിലെ പ്രിന്‍സിപ്പളായിരുന്നു. കാസറഗോഡ് ഗവ. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ജന. സെക്രട്ടറി കൂടിയാണ് അജയകുമാര്‍. അദ്ദേഹത്തെ നിയമിച്ചതിനെ പിടിഎ കമ്മിറ്റി സ്വാഗതം ചെയ്തു.

keywords: kasaragod, gck, ajayakumar, msf

Post a Comment

0 Comments

Top Post Ad

Below Post Ad