പെരിയ: ടിവിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ ആവേശത്തിനിടെ അബദ്ധത്തില്‍ രണ്ട് രൂപയുടെ നാണയം വിഴുങ്ങിയ പന്ത്രണ്ടുകാരനെ അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ല്യോട്ട് ഗവണ്‍മെന്റ് സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയും കല്ല്യോട്ട വാവക്കത്തെ ചന്ദ്രന്‍ ഓമന ദമ്പതികളുടെ മകനുമായ എം. പ്രണവിനേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ച വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന പ്രണവ് വായില്‍ കടിച്ചു പിടിച്ചിരുന്ന നാണയം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നിന്നും നാണയം പുറന്തള്ളുന്നതിന് വീട്ടുകാര്‍ നാടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് കുട്ടിയെ ജില്ലാ ആസുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ ഡോക്ടര്‍മാര്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ വയറ്റില്‍ നിന്നും നാണയം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
keywords: periya, kallyottu, vavakkam, pranav
Post a Comment
0 Comments