Type Here to Get Search Results !

Bottom Ad

പൂട്ടിയിട്ട വീടിന്റെ ജനല്‍ അടര്‍ത്തിമാറ്റി സ്വര്‍ണും പണവും കവര്‍ന്നു

കാസര്‍കോട്: പൂട്ടിയിട്ട വീടിന്റെ ജനല്‍ അടര്‍ത്തിമാറ്റി സ്വര്‍ണവും പണവും കവര്‍ന്നു. കുഡ്‌ലു ലക്ഷ്മി നിവാസിലെ ആനന്ദ കാമത്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് പവന്‍ സ്വര്‍ണാഭരണവും 6000 രൂപയും കളവ് പോയിട്ടുണ്ട്. 
ഈ മാസം 8ന് ആനന്ദ കാമത്തും കുടുംബവും വീടു പൂട്ടി ബാംഗ്ലൂരിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. വ്യാഴാഴ്ച്ച തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ആനന്ദ കാമത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.





keywords: Kasaragod,Kudlu, News, Robbery, Atlocked House.

Post a Comment

0 Comments

Top Post Ad

Below Post Ad