Type Here to Get Search Results !

Bottom Ad

എളേരിത്തട്ട് കോളേജില്‍ ദേശീയസെമിനാര്‍

കാസര്‍കോട് (www.evisionnews.in): എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം, യു.ജി.സി യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ 29, 30 തീയതികളില്‍ നടക്കും. 'കേരളത്തിന്റെ സുസ്ഥിര വികസനം 21ാം നൂറ്റാണ്ടിലേക്കൊരു പുനര്‍വിചിന്തനം' എന്ന വിഷയത്തിലാണ് സെമിനാര്‍. 29ന് 10 മണിക്ക് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. പി.എം. ഇസ്മായില്‍ അധ്യക്ഷനാകും. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ. ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തും. 
വിവിധ സര്‍വകലാശാലകളിലെ 21 പേര്‍ വിവിധ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധസ്ഥാപനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട യുവ ഗവേഷകരുടെ 20 പ്രബന്ധാവതരണവുമുണ്ടാകും.


Keywords: Kasaragod, Local, News, Seminar, College.

Post a Comment

0 Comments

Top Post Ad

Below Post Ad