Type Here to Get Search Results !

Bottom Ad

മഅ്ദനിയുടെ ആവശ്യം തള്ളി: കേരളത്തില്‍ ചികിത്സ വേണ്ടെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: (www.evisionnews.in) കേരളത്തില്‍ ചികിത്സ അനുവദിക്കണമെന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആവശ്യം തള്ളി. എന്നാല്‍ ചികിത്സ ബാഗ്ലൂരില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശിച്ച കോടതി ജാമ്യ കാലാവധി ഒരു മാസത്തേക്ക് നീട്ടി നല്‍കി. വിവിധ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളിലും കണ്ണാശുപത്രികളിലുമായി ദീര്‍ഘകാലത്തെ ചികിത്സ ആവശ്യമാണെന്നും ഇതിനായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്നും കാണിച്ച് മഅ്ദനി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം ചികിത്സ ബാഗ്ലൂരില്‍ തന്നെ തുടരണമെന്നും കേരളത്തിലേക്ക് പോകാനാകില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
മഅദനി ജാമ്യം ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്‌തോയെന്ന് കോടതി കര്‍ണ്ണാടക സര്‍ക്കാറിനോട് ചോദിച്ചിരുന്നു. എന്നാല്‍ മഅ്ദനിയെ ഒരു കാരണവശാലും കര്‍ണ്ണാടക അതിര്‍ത്തി കടത്തരുതെന്ന് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.


Keywords: Newdelhi, Kerala, Karnataka, National, News, Maadani.





Post a Comment

0 Comments

Top Post Ad

Below Post Ad