പട്‌ള : (www.evisionnews.in) പട്‌ള സുന്നി ഐക്യവേദി കമ്മിറ്റിയുടെ കോംപ്ലക്‌സിന്റെ ഉദ്ഘാടനം പട്‌ള വലിയ ജുമാമസ്ജിദ് ഖത്തീബ് എം.എ ഇബ്രാഹിം ദാരിമി നിര്‍വഹിച്ചു. ദീര്‍ഘകാലമായി രണ്ടു സുന്നികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന സുന്നി കോംപ്ലക്‌സ് കാസര്‍കോട് ഡിവൈഎസ്പി ടി.പി രഞ്ജിത്തിന്റെ നേതൃത്തില്‍ രമ്യമായി പരിഹരിക്കുകയും ഐക്യത്തോടു കൂടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു. പട്‌ള യിലെ ഈ മാതൃക ജില്ലയിലാകമാനം അനുകരിക്കാവുന്നതാണെന്ന് ഡിവൈഎസ്പി അഭിപ്രായപ്പെട്ടു.
പി.എസ് മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഷീദ് മിസ്ബാഹി, പി മുഹമ്മദ്, അഹ്മദ് ഹുസൈന്‍ ബാഖവി, പിഎ അബൂബക്കര്‍ കുന്നില്‍, ശാഫി മജല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സംബന്ധിച്ചു.
Keywords: Kasaragod, Ptla, Local, News, Sunni, United, Committee.

Post a Comment
0 Comments