Type Here to Get Search Results !

Bottom Ad

ഫോണുകള്‍ വളയുന്ന വാര്‍ത്തകള്‍: ആപ്പിളിന്റെ ഓഹരി വില ഇടിയുന്നു

ന്യൂയോര്‍ക്ക്(www.evisionnews.in) ഐഫോണ് പ്ലസ് ഫോണുകള്‍ വളയുന്നതായി വന്ന വാര്‍ത്തകളെ തുടര്‍ന്ന് ആപ്പിളിന്റെ ഓഹരി വില ഇടിയുന്നതായി റിപ്പോര്‍ട്ട്. ബെന്‍ഡ് ഗേറ്റ് എന്ന് വിളിക്കപ്പെടുന്ന വാര്‍ത്തകളെത്തുടര്‍ന്ന് 3.8 ശതമാനത്തോളമാണ് വിലയിടിഞ്ഞത്. 

ഐഫോണുകള്‍ വളയുന്നുവെന്നതായി പരാതി വ്യാപകമായ സാഹചര്യത്തില്‍ സാധാരണ രീതിയിലുള്ള ഉപയോഗത്തില്‍ ഐഫോണുകള്‍ വളയില്ലെന്ന വിശദീകരണവുമായി ആപ്പിള്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഐഫോണ്‍ 6 പ്ലസ് വളയുന്നതായി ഇതുവരെ ഒമ്പതോളം പരാതികള്‍ ലഭിച്ചതായി ആപ്പിള്‍ വക്താവ് അറിയിച്ചു.

പാന്‍സിന്റെ പോക്കറ്റില്‍ ഫോണ്‍ സൂക്ഷിക്കുന്ന പലരുടെയും ഫോണുകള്‍ വളയുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഒരു യൂ ട്യൂബ് ചാനല്‍ ബെന്‍ഡ് ടെസ്റ്റ് നടത്തി വീഡിയോ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 

അതേസമയം ഫോണുകള്‍ വളഞ്ഞു പോകുന്നുവെന്ന പരാതി വ്യാപകമായതിനെതുടര്‍ന്ന് നിലവിലെ അപ്‌ഡേറ്റ് പിന്‍വലിച്ച് പുതിയത് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ആപ്പിള്‍. സ്റ്റെയിന്‍ലന്‍സ് സ്റ്റീലും ടൈറ്റാനിയവുമാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇന്ഡസ്ട്രിയിലെ ഏറ്റവും കരുത്തുറ്റ ഗ്ലാസുകളാണ് പുതിയ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും സാധാരണ ഗതിയിലുള്ള ഉപയോഗത്തില്‍ വളയില്ലെന്നുമാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.


Keywords: Newyork, International, News, IPhone, Mobile, Phone.

Post a Comment

0 Comments

Top Post Ad

Below Post Ad