കാസര്‍കോട് (www.evisionnews.in): എന്റോസള്‍ഫാന്‍ രോഗികളുടെ കടം എഴുതി തള്ളുക, ബാങ്കുകളുടെ ജപ്തിനടപടികള്‍ നിര്‍ത്തിവെക്കുക, ഇരകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അടിയന്തിരമായും പാലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ പ്രക്ഷോഭം നടത്തും. സെപ്തംബര്‍ 29 ന് വൈകുന്നേരം 4 മണിക്ക് കലക്ട്രറ്റിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സര്‍ക്കാര്‍ അനുവദിച്ച മോറട്ടോറിയത്തിന്റെ കാലാവധി സെപ്തംബര്‍ 30 ന് അവസാനിക്കുകയാണ്. മോറട്ടോറിയം നീട്ടാനോ കടം എഴുതിത്തള്ളാനോ യാതൊരുവിധ നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിനിടയില്‍ തന്നെ ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിക്കാന്‍ നോട്ടീസുകള്‍ അയച്ചു തുടങ്ങിയിരിക്കുകയാണ്. നിരാലംബരായ രോഗികള്‍ക്ക് ഇത് കടുത്ത ആഘാതമാണുണ്ടാക്കുക. എന്റോസള്‍ഫാന്‍ രോഗികളോടുള്ള സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരാനാണ് ഡിവൈഎഫ്‌ഐയുടെ ശ്രമിക്കുന്നത്. ബേങ്കുകളുടെ ജപ്തി നടപടികളെ ഡിവൈഎഫ്‌ഐ പ്രതിരോധിക്കും.
Keywords: Kasaragod, Local, News.
.

Post a Comment
0 Comments