Type Here to Get Search Results !

Bottom Ad

പാണത്തൂരില്‍ മാധ്യമപ്രവര്‍ത്തകനെ ഓട്ടോ ഡ്രൈവര്‍മാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

രാജപുരം:(www.evisionnews.in)റോഡ് നന്നാക്കിയതിന്റെ പേരില്‍ ആവശ്യപ്പെട്ട പിരിവ് നല്‍കാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകനെ ഓട്ടോഡ്രൈവര്‍മാര്‍ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ രാജപുരം ലേഖകന്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി പാണത്തൂരിലാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന ഭാസ്‌ക്കരന്‍ മാസ്റ്ററെ പാണത്തൂരില്‍ ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞുവെക്കുകയും തകര്‍ന്ന റോഡ് നന്നാക്കിയതിന് തങ്ങള്‍ വാഹന യാത്രക്കാരില്‍ നിന്ന് പിരിവെടുക്കുന്നതിനാല്‍ ഒരു തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ച ഭാസ്‌ക്കരന്‍ മാസ്റ്ററെ ഓട്ടോഡ്രൈവര്‍മാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് രാജപുരം എസ്.ഐ.രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏതാനും ഓട്ടോഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad