
കാസറഗോഡ്:(www.evisionnews.in)ദേശീയ പാത അറ്റകുറ്റ പണിയുടെ മറവില്‍ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ പരസ്യമായി ജനകീയ വിചാരണ ചെയ്യുമെന്ന് മുസ്ലീം യൂത്ത് ലീഗിന്റെ മുന്നറിയിപ്പ് ക്രമക്കേട് നടത്തിയുള്ള കരാര്‍പ്രവര്‍ത്തികള്‍ തടയുകയും ചെയ്യും. കാസര്‍കോടിനും ചെര്‍ക്കളയ്ക്കും ഇടയില്‍ ദേശീയ പതായിലെ ഗതാഗത കുരുക്ക് അനുദിനം വര്‍ധിച്ചു വരികയാണ്. ദിവസേന പതാനായിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ ഇ പാതയിലൂടെ സഞ്ചരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പാത ഇന്നും വികസിപ്പിക്കാതെ തന്നെ തുരുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലും തിരക്കു പിടിച്ച സമയങ്ങളില്‍ അണങ്കൂരിനും ചെര്‍ക്കളയ്ക്കും ഇടയില്‍ റോഡിന്റെ ഇരു വശങ്ങളിലും വഹാനങ്ങളുടെ നീണ്ട നിര തന്നെ രൂപപ്പെടുന്നു, ഇതുമൂലം കാല്‍നടയാത്രക്കാര്‍ അനുഭവികുന്ന ദുരിതം വളരെ വലുതാണ്. ഇരുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സിവില്‍ സ്റ്റേഷന്‍ അടക്കമുള്ള നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും നൂറ് കണക്കിന് കച്ചവടസ്ഥാപനങ്ങളും പ്രസ്തുത പാതയുടെ ഇരുവശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയ്ക്ക് വരുന്ന വിദ്യാര്‍ത്ഥികളും ജീവനകാരും തൊഴിലാളികളും പൊതുജനങ്ങളും റോഡ് മുറിച്ച് കടക്കാന്‍ ജീവന്‍ തന്നെ പണയം വെച്ച് യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. സ്‌കൂളുകളിലേക്കും മദ്രസ്സകളിലേക്കും തിരിച്ച് പോകുന്ന കുട്ടികള്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെടുന്നത് നാട്ടുക്കാരുടേയും ഡ്യൂട്ടിയിലുണ്ടാകുന്ന പോലീസ്, ഹോംഗാര്‍ഡ് എന്നിവരുടേയും നിതാന്ത ജാഗ്രത കൊണ്ടുമാത്രമാണ്. കൂടാതെ വാഹനങ്ങളില്‍ ചെര്‍ക്കളയില്‍ നിന്നും അണങ്കൂര്‍ വരെയുള്ള 6 കി.മീ ദൂരം സഞ്ചരിക്കാന്‍ ശരാശരി അരമണിക്കൂറിലധികം സമയം വേണ്ടി വരുന്നുണ്ട്. ഇതിനിടയില്‍ മണിക്കൂറില്‍ പത്ത് എന്ന തോതില്‍ അമ്പുലന്‍സുകളും മംഗലാപുരത്തേക്ക് മറ്റുമായി ഇതുവഴി കടന്നുപോകുന്നുണ്ട്. ഗതാഗതകുരുക്കും റോഡിന്റെ അസൗകര്യവും മൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങളും ദിവസേന ഇവിടെ നടക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ദേശീയ പാത വികസനം ഒരു സ്വപ്‌നം മാത്രമായി തുടരുകയാണ്. ജനങ്ങളുടെ എതിര്‍പ്പുമൂലം പദ്ധതിക്കാനശ്യമായ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തിടത്തോളം ആ പദ്ധതി യാഥാര്‍ത്യമാകാനുള്ള സാധ്യത വിരളമാണ്. ഈ നില തുടര്‍ന്നാല്‍ റോജുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത സാഹചര്യം ഉണ്ടാകുമെന്ന് മുസ്ലീം യൂത്ത് ലീഗ് നായര്‍മാര്‍മൂല ടൗണ്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. അണങ്കൂറും ചെര്‍ക്കളയ്ക്കുമിടയില്‍ ദേശീയ പാതയ്ക്കിരുവശവും നിലവിലുള്ള സ്ഥലം ഉപയോഗിച്ചുകൊണ്ട് തന്നെ നാലു വരി പാത നിര്‍മ്മിക്കാന്‍ സാധിക്കും ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന ജനരോക്ഷവും ഭാരിച്ച സാമ്പത്തിക ബാധ്യതയും ഒഴിവാക്കാന്‍ സാധിക്കും. കാസര്‍ഗോഡ് മുതല്‍ അണങ്കൂര്‍ വരെ നിലവിലുള്ള നാലുവരി പാത ചെര്‍ക്കള വരെ നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തുന്ന പ്രക്ഷോപത്തിന്റെ ആദ്യഘട്ടമായി അരലക്ഷം പേരുടെ ഒപ്പു ശേഖരണം വെള്ളിയാഴ്ച്ച ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് നായര്‍മാര്‍മൂല ടൗണില്‍ എന്‍. എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസ്തുത പ്രദേശത്തെ ടൗണുകള്‍, കച്ചവടസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, തൊഴില്‍ ശാലകള്‍, ആരാധനലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അരലക്ഷം ഒപ്പുകള്‍ ശേഖരിക്കുകയും, കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കും ബന്ധപ്പെട്ട മുഴുവന്‍ ജനപ്രതിനിധികള്‍ക്കും സമര്‍പ്പിക്കുടയും ചെയ്യും. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ ഹൈവേ ഹര്‍ത്താല്‍ അടക്കമുള്ള വ്യത്യസ്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.(www.evisionnews.in)
keywords: kasaragod, cherkala, anangoor, youth league
Post a Comment
0 Comments