തകരുമോ ആര്‍ഭാഢത്തിന്റെ പന്തല്‍ എന്ന വിഷയത്തില്‍ ഇ-വിഷന്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയക്ക് വന്‍ പ്രതികരണം. വിവാഹത്തിന്റെ പേരില്‍ അരങ്ങുതകര്‍ക്കുന്ന ആഭാസങ്ങളെ ഇല്ലായ്മ ചെയ്യണമെന്ന് നേതാക്കളും മതപണ്ഡിതന്മാരും പ്രമുഖ വ്യക്തത്വുങ്ങളും ഒരേ സ്വരത്തില്‍ പ്രതികരിച്ചു. എന്നാല്‍ ആര്‍ഭാഡ വിവാഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് പലരും ഒഴിഞ്ഞുമാറി.
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സജീവമാക്കാണം: ഖമറുന്നീസ അന്‍വര്‍
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സജീവമാക്കാണം: ഖമറുന്നീസ അന്‍വര്‍
വിവാഹത്തിന്റെ പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ യുവതിയുവാക്കള്‍ക്കിടയില്‍ പ്രീകൗണ്‍സിലിംഗ് സജീവമാക്കണമെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡണ്ട് ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. ഇ-വിഷന്റെ തകരുമോ ആര്‍ഭാടത്തിന്റെ പന്തല്‍ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവല്‍ക്കരണത്തീലൂടെ മാറ്റിയെടുക്കാന്‍ സാധിക്കാത്ത യാതൊന്നുമില്ല. പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് വഴി മനസ്സില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും.
ധൂര്‍ത്ത് തടയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗിന്റെ വിവാഹ ധൂര്‍ത്തിനെതിരെയുള്ള കാമ്പയിന്‍ വലിയ പരിവര്‍ത്തനത്തിന് വഴിയൊരുക്കും. സ്ത്രീകള്‍ക്കിടയില്‍ നിന്നാണ് ബോധവല്‍ക്കരണം തുടങ്ങേണ്ടത്. സ്ത്രിള്‍ ഏറ്റെടുത്താല്‍ ധൂര്‍ത്തും അനാചരങ്ങളും ഇല്ലാതാക്കാന്‍ കഴിയുമെന്നും ഖമറുന്നീസ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
തുടരും............
തുടരും............

Post a Comment
0 Comments