Type Here to Get Search Results !

Bottom Ad

ഒരു വട്ടം കൂടി വെബ്‌സൈറ്റ് ഉല്‍ഘാടനം 14ന്

evisionnews
കാസറഗോഡ് : കാസറഗോഡ് ഗവ. കോളേജിലെ 1975- 85 കാലത്തെ ബാച്ചുകളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒറുവട്ടം കൂടി രൂപം നല്കിയ വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായി.www.oruvattamkoody.com എന്ന വെബ്‌സൈറ്റ് ഈ മാസം 14ന് ഉച്ചയ്ക്ക് 2 മണിക്ക് കാസറഗോഡ് ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സാങ്കേതിക സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സ്‌ലര്‍ ഡോ: അബ്ദുല്‍ റഹ്മാന്‍ പൈക്ക ഉല്‍ഘാടനം ചെയ്യും. അംഗങ്ങളെ കുറിച്ചുള്ള ഡയറക്ടറിയുടെ പ്രകാശനം മംഗലാപുരം പി എ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഡയറക്ടര്‍ കെ എം ഹനീഫ നിര്‍വ്വഹിക്കും. തുടര്‍ന്ന് കലാ- സാംസ്‌കാരിക പരിപാടികള്‍ നടക്കും. കോളേജിന്റെ ഹ്രസ്വചരിത്രം, കോളേജിന്റെ ചരിത്രം പ്രമേയമായ ഡോക്കുമെണ്ടറി ഫിലിം ' കുഞ്ഞുമാവിന്‍ത്തണലില്‍ ' അംഗങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍, 2013 ആഗസ്ത് 15ന് നടത്തിയ ' ഒരുവട്ടം കൂടി 'പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും വെബ്ബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുസര്‍നെയിമും പാസ്സ്‌വേര്‍ഡും അംഗങ്ങള്‍ക്ക് വെബ്‌സൈറ്റ് ലോഗ്ഇന്‍ ചെയ്യും. കഴിഞ്ഞ വര്‍ഷം ആഗസ്ത് 15നാണ് ഒരുവട്ടംകൂടി വിദ്യാര്‍ത്ഥി കൂട്ടായ്മക്ക് തുടക്കം. പി. എസ് മുഹമ്മദ്, ബപ്പിടി മുഹമ്മദ് കുഞ്ഞി, എന്‍. എ സുലൈമാന്‍, സണ്ണി ജോസഫ്, മൂസ ബി ചെര്‍ക്കള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

keywords: kasaragod, oruvatttamkoody, gck, abdul rahman,

Post a Comment

0 Comments

Top Post Ad

Below Post Ad