Type Here to Get Search Results !

Bottom Ad

മനോജ് വധക്കേസ്: പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് അന്വേഷണസംഘം

ാനഗേഗദലലാൈേ
കണ്ണൂര്‍: കതിരൂരിലെ മനോജ് കൊലക്കേസിലെ പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്ന് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. മനോജിന്റേത് രാഷ്ട്രീയകൊലപാതകമാണെന്ന് വിക്രമനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു. വിക്രമനെ പ്രത്യേകഅന്വേഷണസംഘം ചോദ്യം ചെയ്തുതുടങ്ങി. മനോജിന്റേത് രാഷ്ട്രീയകൊലപാതകമാണെന്ന് വിവിധകോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നെങ്കിലും അങ്ങനെ പറയാന്‍ കഴിയില്ലെന്നായിരുന്നു അന്വേഷണസംഘത്തലവന്‍ എഡിജിപി എസ്.അനന്തകൃഷ്ണന്റെ നിലപാട്. എന്നാല്‍ കോടതിയില്‍ വിക്രമനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷയില്‍ കൊലപാതത്തില്‍ സിപിഎമ്മിന്റെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു.മനോജിന്റേത് രാഷ്ട്രീയകൊലപാതകമാണ്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്. രാഷ്ട്രീയവിരോധം കാരണം മനപൂര്‍വം കൊല്ലണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി സിപിഎം പ്രവര്‍ത്തകനായ വിക്രമന്റെ നേതൃത്വത്തില്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നെന്നാണ് കസ്റ്റഡി അപേക്ഷയിലുള്ളത്. പ്രതികള്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റം ബലപ്പെടുത്താന്‍ വകുപ്പില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. തലശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം വിക്രമനെ ചോദ്യം ചെയ്തു.അന്വേഷണത്തില്‍ കൊലയാളിസംഘത്തെക്കുറിച്ച് ഇതുവരെ കാര്യമായ സൂചനകളൊന്നും ലഭിക്കാത്ത അന്വേഷണസംഘത്തിന് വിക്രമന്റെ മൊഴികളിലാണ് പ്രതീക്ഷ. ടി.പി.വധക്കേസില്‍ ഉള്‍പ്പെടെ സിപിഎം പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ.കെ. വിശ്വനാണ് വിക്രമനുവേണ്ടിയും കോടതിയില്‍ ഹാജരായത്.


keywords: kanur, manoj, cpim, kathiroor
Tags

Post a Comment

0 Comments

Top Post Ad

Below Post Ad