നീലേശ്വരം: നീലേശ്വരം സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കൊയാമ്പുറത്തെ പാലക്കില്‍ കണ്ണന്‍- ജനകി ദമ്പതികളുടെ മകന്‍ കെ.വി. രഘുരാമനാണ്(38) ഷാര്‍ജയില്‍ ഹൃദയാഘതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അഞ്ച് വര്‍ഷം മുമ്പ് ഷാര്‍ജയില്‍ എത്തിയ രഘുരാമന്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവിവാഹിതനാണ് മരണപ്പെട്ട രഘുരാമന്‍ മൃതദേഹം ബുധനാഴ്ച്ച വൈകുന്നേരം നാട്ടിലെത്തിക്കും. സഹോദരങ്ങള്‍ കുഞ്ഞികൃഷ്ണന്‍, ബിജു, രാഘവന്‍, ദിനേശന്‍, കാര്‍ത്ത്യായനി, ലീല പരേതനായ വിജയന്‍.
keywords: sharja, neeleshwaram, kannan, janaki
Post a Comment
0 Comments