കാഞ്ഞങ്ങാട് (www.evisionnews.in): ബിഎംഎസ് പ്രവര്‍ത്തകനായ വളാംതോട് ചാമുണ്ഡിക്കുന്നിലെ അരുണ്‍ മോഹ 26)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യസാക്ഷിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാക്ഷിയുടെ രഹസ്യമൊഴി ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രേഖപ്പെടുത്തിയത്.
2014 ജൂണ്‍ 25ന് രാത്രി 10മണിയോടെ ചാമുണ്ഡിക്കുന്ന് പാല്‍സൊസൈറ്റിക്ക് സമീപം ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തുകയും അരുണിനെയും സുഹൃത്തിനെയും കെ.എം ജോസഫ് എന്ന ജോസ് കഠാര കൊണ്ട് കുത്തുകയായിരുന്നു. അരുണ്‍ കുത്തറ്റ് തല്‍ക്ഷണം മരിക്കുകയും സുഹൃത്ത് ബിജു ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാകുകയുമായിരുന്നു.
അരുണ്‍ മോഹന്‍ ഓട്ടോയില്‍ കയറ്റാത്ത വിരോധത്തിലാണ് ജോസ് കൊലനടത്തിയത്. സംഭവുമായി ബന്ധപ്പെട്ട രണ്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് സി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാക്ഷികള്‍ കൂറുമാറുമെന്ന സംശയത്തിലാണ് ഇത്തരമൊരു നടപടിയുണ്ടായത്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന പ്രതി ജോസ് ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
Keywords: kasaragod, kanhangad, local, news, arun, murder case.

Post a Comment
0 Comments