Type Here to Get Search Results !

Bottom Ad

മനോജ് വധക്കേസ്: ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്യും

evisionnews
കണ്ണൂര്‍: മനോജ് വധക്കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. സന്തോഷിനെ അന്വേഷണസംഘം ചോദ്യം ചെയ്യും. പ്രതികളെ സഹായിക്കാനും അന്വേഷണം വഴിതെറ്റിക്കാനും സന്തോഷ് കൂട്ടുനിന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സി.പി.എം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും ചോദ്യംചെയ്യുമെന്നാണ് സൂചന.  ആര്‍എസ്എസ് നേതാവ് മനോജിനെ കൊല്ലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ സന്തോഷിന്റെ സാന്നിധ്യത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. മനോജ് കൊല്ലപ്പെട്ട സപ്തംബര്‍ ഒന്നിന് മുഖ്യപ്രതി വിക്രമനെ പയ്യന്നൂരിലെത്തിച്ചത് പാട്യം സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ മാനേജര്‍ ചന്ത്രോത്ത് പ്രകാശനായിരുന്നു. എന്നാല്‍ പ്രകാശന്‍ പയ്യന്നൂരില്‍ പോയത് പാട്യം സൊസൈറ്റിയുടെ ആയുര്‍വേദ ഉല്‍പന്നം ഒരു വൈദ്യര്‍ക്ക് നല്കാനുള്ള കരാറുണ്ടാക്കാനാണെന്ന് സ്ഥാപിക്കാന്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്നാണ് പോലീസ് പറയുന്നത്. നടപടിയുടെ ഭാഗമായി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് ഇരുവര്‍ക്കും നോട്ടീസ് നല്കും. പ്രകാശന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ആവശ്യമെങ്കില്‍ പ്രകാശന്റെ സാന്നിധ്യത്തിലും ഇരുവരെയും ചോദ്യംചെയ്യും.

keywords: kannur, manoj, dyfi, p santhosh, vikraman
Tags

Post a Comment

0 Comments

Top Post Ad

Below Post Ad