Type Here to Get Search Results !

Bottom Ad

മോദിക്ക് അമേരിക്കയുടെ സമന്‍സ്

evisionnews
ന്യൂയോര്‍ക്ക് (www.evisionnews.in) : ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്. നോട്ടീസ് ലഭിച്ച് 21 ദിവസത്തിനകം മറുപടി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയായതിന് ശേഷം മോദി തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനായി വിമാനം കയറിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ ഫെഡറല്‍ കോടതി സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. 
 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തില്‍ ആയിരക്കണക്കിന് മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് കലാപത്തിലുള്ള പങ്കിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി.  അമേരിക്കയിലെ ജസ്റ്റിസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നേരത്തെ അമേരിക്ക മോദിക്ക് വിസ നിഷേധിച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയായതിന് ശേഷമാണ് വിസ നിഷേധത്തില്‍ അയവ് വരുത്തിയത്. ഗുജറാത്ത് കലാപത്തെ മനുഷ്യാവകാശ ലംഘനമായിട്ടാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തിയിരുന്നത്. മനുഷ്യകുലത്തിന് നേരെയുള്ള അതിക്രമം, നിയമ വിരുദ്ധമായ കൊലപാതകങ്ങള്‍ എന്നിവയാണ് മോദിക്കെതിരെയുള്ള പരാതികള്‍. നരേന്ദ്ര മോദി സമന്‍സിന് മറുപടി നല്‍കിയില്ലെങ്കില്‍ 2002 ഗുജറാത്ത് കലാപത്തില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ കോടതി വംശഹത്യയായി പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.

Keywords: America, Newyork, International, News, Gujarath, Kalapam.

Post a Comment

0 Comments

Top Post Ad

Below Post Ad