തകരുമോ ആര്‍ഭാഢത്തിന്റെ പന്തല്‍ എന്ന വിഷയത്തില്‍ ഇ-വിഷന്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയക്ക് വന്‍ പ്രതികരണം. വിവാഹത്തിന്റെ പേരില്‍ അരങ്ങുതകര്‍ക്കുന്ന ആഭാസങ്ങളെ ഇല്ലായ്മ ചെയ്യണമെന്ന് നേതാക്കളും മതപണ്ഡിതന്മാരും പ്രമുഖ വ്യക്തത്വുങ്ങളും ഒരേ സ്വരത്തില്‍ പ്രതികരിച്ചു. എന്നാല്‍ ആര്‍ഭാഡ വിവാഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് പലരും ഒഴിഞ്ഞുമാറി( www.evisionnews.in)
സ്ത്രീധനം വാങ്ങുന്ന ഒരു വിവാഹത്തിലും പങ്കെടുക്കില്ല: ഡോ.ഹുസൈന്‍ മടവൂര്‍
സ്ത്രീധനം വാങ്ങി നടത്തുന്ന ഒരു വിവാഹത്തിലും പങ്കെടുക്കില്ലെന്ന് ആള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ്ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇ വിഷന്റെ തകരുമോ ആര്‍ഭാടത്തിന്റെ പന്തല്‍ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനം നീചമായ ഏര്‍പ്പെടാണ്. ഇസ്‌ലാം ഒരിക്കലും അതിനെ അനുകൂലിക്കുന്നില്ല. അതുകൊണ്ടു തന്നെ സ്ത്രീധന വിവാഹങ്ങളെ ബഹിഷ്‌ക്കരിക്കേണ്ടത് ഒരു വിശ്വാസിയുടെ കടമയാണ്.
ആഭാസങ്ങളും ആര്‍ഭാടങ്ങളും നിറഞ്ഞ വിവാഹങ്ങളെ പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്തണം. ആഭാസ വിവാഹങ്ങളെ രജിസ്റ്റര്‍ ചെയ്യില്ലെന്ന ശക്തമായ തീരുമാനമെടുക്കാന്‍ മഹല്ല് ജമാഅത്തുകള്‍ ആര്‍ജ്ജവം കാണിക്കണം എങ്കില്‍ ഒരുപരിധിവരെ ഇതിന് തടയിടാന്‍ കഴിയും.
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ വിവാഹം ഏറെ ലളിതമായിരുന്നു. സഫിയ ബീവിയെ റസൂല്‍(സ) വിവാഹം കഴിച്ചത് ഒരു യാത്രക്കിടയിലായിരുന്നു.
വിവാഹ ദിവസം മാത്രം ധരിക്കുന്ന വിവാഹ വസ്ത്രങ്ങള്‍ ആര്‍ഭാടമല്ല. എന്നാല്‍ പിന്നീടൊരിക്കലും അത് ധരിക്കുന്നില്ലെന്ന എന്നടുത്താണ് അതിന്റെ ആര്‍ഭാടം പിറക്കുന്നത്.
വിവാഹത്തിലെ ആര്‍ഭാടങ്ങളും ആഭാസങ്ങളും മുസ്‌ലിം സമൂദായത്തെ പൊതുസമൂഹത്തില്‍ പരിഹാസ്യരാക്കി മാറ്റുകയാണ്.
വിവാഹ ആഘോഷങ്ങള്‍ ലളിതമാക്കുന്നതിന് 20 വര്‍ഷം മുമ്പ് മുസ്‌ലിം സംഘടന ഏകപന സമിതി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇന്നും വേണ്ടപോലെ അത് പ്രാവര്‍ത്തികമായിട്ടില്ല. യോഗത്തില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ സമുദായ സംഘടനകള്‍ നടപ്പിലാക്കണം.
കുറേ ആളുകളെ വിളിച്ചുകൂട്ടി സദ്യനല്‍കിയതുകൊണ്ട് കാര്യമില്ല. ലളിതമാക്കുന്നതാണ് പുണ്യം. മണിക്കൂറുകളോളം ക്യൂനിര്‍ത്തി അതിഥികളെ അപമാനിക്കുന്ന സല്‍ക്കാരങ്ങളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടരും....

Post a Comment
0 Comments