Type Here to Get Search Results !

Bottom Ad

ഓണമൊഴികള്‍

പണ്ടുകാലങ്ങളില്‍ നാട്ടില്‍ കേട്ട് തഴഞ്ഞ ചില ഓണമൊഴികള്‍ ഞങ്ങല്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ
ചിങ്ങ മാസത്തിലെ തിരുവോണവും ആണ്‍കുട്ടിയുടെ പിറവിയും ആഘോഷിക്കുന്ന കേരളീയരുടെ പതിവാണ് ഈ പഴഞ്ചൊല്ലിനു പിന്നില്‍. കോരന്‍ എന്നാല്‍ ദരിദ്രന്‍ എന്നു വിവക്ഷ.ദരിദ്രന്‍ എന്നും ദരിദ്രന്‍ തന്നെയെന്ന് ഈ ചൊല്ല് അര്‍ത്ഥമാക്കുന്നു. ഓണം പോലുള്ള ആഘോങ്ങളോ കുട്ടി പിറക്കുന്നതു പോലുള്ള വിശേഷാവസരങ്ങളോ പണമില്ലത്താവര്‍ക്കു  പ്രത്യേകമായൊന്നും നല്‍കുന്നില്ലെന്ന് ഓര്‍മ്മികപ്പിക്കുകയാണിവിടെ.വീട്ടുമുറ്റത്തു കുഴി കുത്തി ഇലയിട്ട് അടിയാന്‍മാര്‍ക്കു  കഞ്ഞികൊടുത്തിരുന്ന സമ്പ്രദായത്തെയും ഈ ചൊല്ല് ഓര്‍മ്മിപ്പിക്കുന്നു.

ഓണത്തിനിടയ്ക്കു പുട്ടു കച്ചവടം
പ്രധാനപ്പെട്ട ഒരു കാര്യത്തിനിടയില്‍ അപ്രധാന സംഗതികള്‍ കൊണ്ടു വരരുതെന്നാണ് ഈ ചൊല്ലുകൊണ്ടര്‍ത്ഥമാക്കുന്നത്.ഓണത്തിനു മലയാളികള്‍ നല്‍കുന്ന വന്‍ പ്രാധാന്യത്തെയും ഇതു സൂചിപ്പിക്കുന്നു.

കാണം വിറ്റും ഓണം ഉണ്ണണം
ഓണമെന്നു കേട്ടാല്‍ മലയാളിയുടെ മനസ്സിലേക്ക് ഏറ്റവും ആദ്യം ഓടിയെത്തുന്ന ചൊല്ലാണിത്. ഓണം ആഘോഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതു തന്നെ ഈ ചൊല്ലാവാം. കാണമെന്നാല്‍ വസ്തു. അത് വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്ന് പഴമക്കാര്‍ ഓര്‍മ്മിപ്പിക്കുകയാണീ ചൊല്ലിലൂടെ.

ഓണമുണ്ട വയറേ ചൂളം പാടിക്കിട
സുഖലോലുപതയുടെയും അലസതയുടെയും പ്രതീകമാണല്ലോ ചൂളമടി. ഓണ നാളുകളില്‍ നാം സുഖലോലുപതയോടെ, അല്ലലറിയാതെ വസിക്കുന്നുവെന്ന് ഈ പഴഞ്ചൊല്ല് ഓര്‍മിപ്പിക്കുന്നു. 


Tags

Post a Comment

0 Comments

Top Post Ad

Below Post Ad