Type Here to Get Search Results !

Bottom Ad

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവം സമാപിച്ചു. മലപ്പുറം വീണ്ടും ജേതാക്കള്‍.

evisionnews
മഞ്ചേശ്വരം : (www.evisionnews.in) സര്‍ഗ്ഗ വസന്തം പെയ്തിറങ്ങിയ എസ്.എസ്.എഫ് ഇരുപത്തിയൊാം സംസ്ഥാന സാഹിത്യോത്സവ് മഞ്ചേശ്വരം മള്ഹറില്‍ സമാപിച്ചപ്പോള്‍ 426 പോയിന്റുമായി മലപ്പുറം ജില്ല വീണ്ടും ജേതാക്കളായി. കോഴിക്കോട് ജില്ല 379 പോയിന്റുമായി രണ്ടാം സ്ഥാനം നേടിയപ്പോള്‍ കണ്ണൂര്‍ ജില്ല മൂാം സ്ഥാനവും കരസ്ഥമാക്കി. ആതിഥേയരായ കാസര്‍കോട് ജില്ല 194 പോയിന്റുമായി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച സംഘാടനവും പതിനായിരങ്ങളുടെ നിറസാനിന്ധ്യവും കൊണ്ട് എറെ ശ്രദ്ധേയമായിരുു 1500ലേറെ പ്രതിഭകള്‍ അണിനിരഞ്ഞ ഇരുപത്തിയൊാം സംസ്ഥാന സാഹിത്യോത്സവ്.
സമാപന സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ നിബ്രാസുല്‍ ഉലമാ എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ട്രഷററും മള്ഹര്‍ ചെയര്‍മാനുമായ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ട്രോഫി സമ്മാനിച്ചു. കര്‍ണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ എന്‍.എ നെല്ലിക്കു് എം.എല്‍.എ , ജില്ലാ പഞ്ചായത്ത് അംഗം എ.കെ.എം അഷ്‌റഫ് മഞ്ചേശ്വരം 'ോക്ക് ഉപാധ്യക്ഷന്‍ ഹര്‍ഷാദ് വര്‍ക്കാടി, കാസര്‍കോട് 'ോക് മെമ്പര്‍ ആരിഫ്, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വ്വഹച്ചു.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, കെ അബ്ദുല്‍ കലാം, വി അബ്ദുല്‍ ജലീല്‍ സഖാഫി, അഹ്മദ് കെ മാണിയൂര്‍, എം മുഹമ്മദ് സ്വാദിഖ്, മുഹമ്മദ് പറവൂര്‍, പി എ കെ മുഴപ്പാല, വി പി എം ബശീര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, സിദ്ധീഖ് മോണ്ടുഗോളി, അബ്ദുല്‍ റസാഖ് റോസി റോമാനി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, അലി അക്ബര്‍, അബ്ദുല്‍ ജബ്ബാര്‍, ഡോ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റ്യാടി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസല്‍ മദനി അല്‍ ബിശാറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ു. സംസ്ഥാന കള്‍ച്ചറല്‍ സെക്ര'റി കെ ഐ ബശീര്‍ സ്വാഗതം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ നിസാം പി ടി കെ ആണ് ഈ വര്‍ഷത്തെ കലാ പ്രതിഭ.
2015 ല്‍ സാഹിത്യോത്സവിന് അതിഥ്യം അരുളു കോഴിക്കോട് ജില്ലാ ടീമിന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാക കൈമാറി.
keywords : ssf-state-sahithyolsavam-malappeuram-winners

Post a Comment

0 Comments

Top Post Ad

Below Post Ad