Type Here to Get Search Results !

Bottom Ad

ക്ഷേത്രപാലക ചിട്ടികമ്പനി ഉടമയ്ക്ക് ഇടപാടുക്കാരന്റെ മര്‍ദ്ദനം

evisionnews
കാഞ്ഞങ്ങാട്: ക്ഷേത്രപാലക ചിട്ടി കമ്പനി ഉടമയെ ഇടപാടുക്കാരന്‍ ഓഫീസില്‍ കയറി മര്‍ദ്ദിച്ചു. ക്ഷേത്രപാലക കുറീസിന്റെ ചെയര്‍മാനായ തൃക്കരിപ്പൂര്‍ കിനാത്തൂര്‍ സ്വദേശി രാഘവനെയാണ് ഇടപാടുകാരനായ പടന്നക്കാട്ടെ രാജേഷ് കാഞ്ഞങ്ങാട്ട് ഓഫീസില്‍ കയറി മര്‍ദ്ദിച്ചത്. കുറിയിടപാടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. ക്ഷേത്രപാലക കുറീസില്‍ നിക്ഷേപിച്ച പണം എത്രയും വേഗം ലഭിക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിശ്ചിത കാലവധിക്ക് മുമ്പ് പണം നല്‍കാന്‍ ആവില്ലെന്ന് രാഘവന്‍ അറിയിച്ചു. ഇതില്‍ പ്രകോപിതനായി രാജേഷ് അക്രമം നടത്തുകയായിരുന്നു. രാഘവന്റെ പരാതിയില്‍ രാജേഷിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. 

keywords: kanhangad, kshetrapalaka, rajesh, rakhavan

Post a Comment

0 Comments

Top Post Ad

Below Post Ad