കാഞ്ഞങ്ങാട്: (www.evisionnews.in) പടന്നക്കാട്ടെ മരിയന്‍ നഴ്‌സിംഗ് ഹോം ഇരുനില കെട്ടിടത്തിന് മുകളില്‍ സ്ഥാപനത്തിന്റെ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ 11 കെവി ലൈനില്‍ ബോര്‍ഡ് തട്ടി ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
അരയി പാലക്കാലിലെ പി.കെ കുട്ട്യന്‍ എന്ന നാരായണന്‍ (58) ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പടന്നക്കാട് മേല്‍പ്പാലത്തിന് സമീപം മരിയന്‍ നഴ്‌സിംഗ് ഹോം കെട്ടിടത്തിന് മുകളില്‍ ഫഌക്‌സ് ബോര്‍ഡ് മാറ്റിസ്ഥാപിക്കുന്നതിനിടെ ബോര്‍ഡിന്റെ മെറ്റല്‍ ഫ്രൈം വൈദ്യുതി ലൈനില്‍ തട്ടി അപകടമുണ്ടായത്. തുടര്‍ന്ന് വൈദ്യുതി പ്രവഹിക്കുകയും നാരായണന്‍ ടെറസ്സിന് മുകളിലേക്ക് തെറിച്ച് വീണ് തല്‍ക്ഷണം തന്നെ മരണം സംഭവിക്കുകയുമായിരുന്നു.
കാഞ്ഞങ്ങാട്ട് നിന്ന് എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് നാരായണനെ ഇരുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നാരായണന്‍ മരണപ്പെട്ടതായി പരിശോധനയില്‍ വ്യകതമായി.
11 കെവി ലൈന്‍ കടന്നു പോകുന്ന കെട്ടിടത്തിന് മുകളില്‍ വൈദ്യുതി കമ്പികളോട് ചേര്‍ന്ന് ബോര്‍ഡ് സ്ഥാപിച്ചതാണ് അപകടത്തിന് കാരണമായത്. മേല്‍പ്പാലത്തിന്ന് പടിഞ്ഞാറ് ഭാഗത്താണ് മരിയന്‍ നഴ്‌സിംഗ് ഹോം കെട്ടിടം സ്ഥിതി ചെയ്യുന്നത്. വൈദ്യുതി പ്രവഹിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ നാരായണനെ കെട്ടിടത്തിന് മുകളില്‍ കയറ്റിയ നഴ്‌സിംഗ് ഹോം അധികൃതര്‍ തന്നെയാണ് ഇലക്ട്രീഷ്യന്റെ മരണത്തിനുത്തരവാദിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. നഴ്‌സിംഗ് ഹോം അധികൃതരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് സി.ഐ പറഞ്ഞു.
നാരായണന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. അരയി പാലക്കാലിലെ പക്കീരന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ് മരണപ്പെട്ട നാരായണന്‍. ഇദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായിരിക്കുന്നത്.

Keywords: Kanhangad, Padannakkad, Nursing home, Flux board, electricity line

Post a Comment
0 Comments