കാസർകോട് (www.evisionnews.in): കേരള ഷോപ്സ് ആന്റ് കൊമേഴ്‌സിയല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റായി അഷ്‌റഫ് എടനീരിനെ തിരെഞ്ഞെടുത്തു.
ജില്ലാ കൗണ്‍സില്‍ യോഗം എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പ്ലസ്ടൂ പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ഷോപ്‌സ് തൊഴിലാളി നാരായണന്റെ മകന്‍ അശിതിനുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുള്‍ റഹ്മാനും, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂറും നല്‍കി.
ജില്ലാ ഭാരവാഹികളായി അഷ്‌റഫ് എടനീര്‍ (പ്രസിഡണ്ട്), വി. മുഹമ്മദ് ബേഡകം, ഹനീഫ ബോവിക്കാനം, മുഹമ്മദ്.എ (വൈസ് പ്രസിഡണ്ട്), കരീം കുശാല്‍ നഗര്‍ (ജന: സെക്രട്ടറി), എന്‍.എ താഹിര്‍, മനാഫ് ഇടനീര്‍, സിദ്ധീഖ് ചക്കര (സെക്രട്ടറിമാര്‍), റാഷിദ് പൂരണം (ട്രഷറര്‍), എന്നിവരെ തിരെഞ്ഞടുത്തു.
അഷ്‌റഫ് എടനീര്‍, ശംസുദ്ധീന്‍ അയിറ്റി, എ. അഹ്മ്മദ് ഹാജി, ശരീഫ് കൊടവഞ്ചി, അബ്ദുള്‍ റഹ്മാന്‍ ബന്തിയോട്, അബ്ദുള്‍ റഹ്മാന്‍ മേസ്ത്രി, ബി.കെ. അബ്ദുസ്സമദ്, കുഞ്ഞഹമ്മദ് കല്ലൂരാവി, ലത്തീഫ് അദ്ദൂര്‍, ഉമ്മര്‍ അപ്പോളോ, ലത്തീഫ് ബി.എ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Local, News, STU, KSCWF.
Post a Comment
0 Comments