Type Here to Get Search Results !

Bottom Ad

അവകാശികളാരും എത്തിയില്ല; തെക്കില്‍ പാലത്തില്‍ കണ്ടെത്തിയ മൃതദേഹം 4 ദിവസമായി മോര്‍ച്ചറിയില്‍

evisionnews
കാസര്‍കോട്: (www.evisionnews.in) കാസര്‍കോട്:  തെക്കില്‍ പാലത്തിലെ തൂണില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം നാലു ദിവസത്തോളമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ച് ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
വലതു തുടയുടെ പിന്‍ഭാഗത്തും ആഴത്തില്‍ മുറിവുകള്‍ കാണപ്പെട്ടതിനാല്‍ മരണം കൊലപാതകമാണെന്ന സംശയവും നില്‍ക്കുന്നുണ്ട്. എന്നാല്‍ മരിച്ച വ്യക്തി ആരാണെന്ന് തിരിച്ചറിയാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിലാണ് പോലീസ്.



Keywords: Pariyaram, medical, college, deadbody, morchary.

Post a Comment

0 Comments

Top Post Ad

Below Post Ad