ചെറുവത്തൂര്‍: പനി ബാധിതനായ മധ്യവയസ്‌കന്‍ മരണപ്പെട്ടത് ചികിത്സ പിഴവിനെ തുടര്‍ന്നാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യാശുപത്രി അധികൃതര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ചീമേനി ചെമ്പ്രകാനം പുലിക്കുണ്ടിലെ കെട്ടിട നിര്‍മാണ തൊഴിലാളിയായ സി. ജനാര്‍ദ്ധനാണ് (50) പനി ബാധിച്ച് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. ബുധനാഴ്ച്ച ജനാര്‍ദ്ധനനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യേണ്ടതായിരുന്നു. ജനാര്‍ദ്ധനന്റെ പനി ഭേദപ്പെട്ട് വരികയായിരുന്നുവെന്നും ആശുപത്രിയില്‍ നിന്നും കുത്തിവെച്ച ഇഞ്ചക്ഷനെ തുര്‍ന്ന് വിറയല്‍ ബാധിച്ച ജനാര്‍ദ്ധനന്‍ മരണപ്പെടുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതേ കുറിച്ച് ആന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനാര്‍ദ്ധനന്റെ മരുമകന്‍ രാകേഷാണ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്. മരണത്തില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനാര്‍ദ്ധനന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
keywords: cheruvathoor, janardanan, chandera

Post a Comment
0 Comments