Type Here to Get Search Results !

Bottom Ad

പണിമുടക്ക് ദിനത്തില്‍ മാതൃകയായി ഉദുമയിലെ ഓട്ടോ ഡ്രൈവര്‍മാര്‍

evsionnews
ഉദുമ: (www.evisionnews.in) നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഓട്ടോ ടാക്‌സി തൊഴിലാളികല്‍ സൂചനാ പണിമുടക്ക് നടത്തുമ്പോള്‍ ഉദുമയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ റോഡ് നന്നാക്കി മാതൃകയായി.

മാസങ്ങളായി തകര്‍ന്ന് കിടക്കു ഉദുമ മാര്‍ക്കററ് റോഡാണ് ഓട്ടോതൊഴിലാളികളുടെ കൂട്ടായ്മയില്‍ നന്നാക്കിയത്. ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മൃഗാശുപത്രി, വില്ലേജ് ഓഫീസ്, ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം തുങ്ങിയ സ്ഥാപനങ്ങളിലേക്ക് നിത്യേന എത്തുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ഏക ആശ്രയം ഈ റോഡാണ്. 

തുടര്‍ച്ചയായി പെയ്ത മഴയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ അപകടങ്ങള്‍ ഇവിടെ നിത്യ സംഭവമാണ്. കഴിഞ്ഞ മാസം ഈ കുഴിയില്‍ വീണ് കാലൊടിഞ്ഞ നാലാംവാതുക്കലിലെ വ്യാപാരി ഇപ്പോഴും ചികിത്സയിലാണ്. തീരാ ദുരിതമായ ഈ റോഡ് നന്നാക്കാന്‍ മുന്നിട്ടിറങ്ങിയ ഉദുമയിലെ ഓട്ടോ ഡ്രൈവര്‍മാരെ നാട്ടുകാര്‍ ഒന്നടങ്കം അഭിനന്ദിക്കുകയുണ്ടായി.

Post a Comment

0 Comments

Top Post Ad

Below Post Ad