Type Here to Get Search Results !

Bottom Ad

പ്രൈവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും

കാസര്‍കോട്: (www.evisionnews.in)  കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. സെപ്തംബര്‍ 12,13 തീയതികളില്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സമ്മേളനം നടക്കുക.
12ന് രാവിലെ 10.45ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ പി. രാഘവന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സെമിനാര്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. എ.കെ നാരായണന്‍ അധ്യക്ഷത വഹിക്കും. എം.എസ് സക്കറിയ വിഷയാവതരണം നടത്തും. ലോറന്‍സ് ബാബു, സി.കെ ഹരികൃഷ്ണന്‍, കെ. മണികണ്ഠന്‍, രജീഷ് വെള്ളാട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 13ന് നടക്കുന്ന പൊതു ചര്‍ച്ചയില്‍ പി. നന്ദകുമാര്‍, കെ.വി ഹരിദാസ്, എം. ഇബ്രാഹിം കുട്ടി, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.



Keywords: Private, Bus, transport, workers, federation, friday.

Post a Comment

0 Comments

Top Post Ad

Below Post Ad