Type Here to Get Search Results !

Bottom Ad

മായം ചേര്‍ത്ത നേന്ത്രക്കായ ചിപ്‌സ് വില്‍പന നടത്തിയ കേസില്‍ കൂള്‍ ബാര്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും പിഴ

കാഞ്ഞങ്ങാട്: (www.evisionnews.in) മായം ചേര്‍ത്ത നേന്ത്രക്കായ ചിപ്‌സ് വില്‍പന നടത്തിയ കേസില്‍ കൂള്‍ ബാര്‍ ഉടമയെയും ജീവനക്കാരെയും അഞ്ഞൂറ് രൂപ വീതം പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചു. അജാനൂര്‍ തെക്കേപ്പുറത്തെ കൂള്‍ബാറിന്റെ ഉടമയായ പയ്യന്നൂര്‍ സ്വദേശി നിയാസ് (32) ജീവനക്കാരായ കാഞ്ഞങ്ങാട് ടി.ബി റോഡിലെ സി.പി നിയാസ് (52), കോഴിക്കോട് ഉള്ള്യേരി കൊയിലാണ്ടി സ്വദേശി കെ.എം രാധാകൃഷ്ണന്‍ (39) എന്നിവരെയാണ് കോടതി തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
2010 ജൂണ്‍ 9ന് ഇഖ്ബാല്‍ റോഡ് ജംഗ്ഷനിലെ ബ്ലൂബറി റിഫ്രഷ്‌മെന്റ് കടപരിശോധന നടത്തിയ കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഫുഡ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് വാങ്ങിയ നേന്ത്രക്കായ വറുത്തത് പരിശോധനക്കയച്ചപ്പോള്‍ അതില്‍ മനുഷ്യാരോഗ്യത്തിന് ഹാനികരമായ ടാര്‍ടാസിന്‍ എന്ന സിന്തറ്റിക്ക് കളര്‍ ചേര്‍ത്തതായി കണ്ടെത്തിയിരുന്നു.



Keywords: Chips, Cool bar owner, Kanhangad, workers, Ajanur, seashore

Post a Comment

0 Comments

Top Post Ad

Below Post Ad