Type Here to Get Search Results !

Bottom Ad

ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 14 മരണം

ഷിംല: (www.evisionnews.in) ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ അണക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 14 പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഋഷികേശില്‍ നിന്ന് ബിലാസ്പൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8.45 ഓടെയായിരുന്നു സംഭവം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡാമിനു മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ബസിന്‍െറ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 35ഓളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.



Keywords: Shimla, Himachal Pradesh, Bilaspur, Bus,Accident, uncontrolled, police, increase the number 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad