മാഡ്രിഡ്: (www.evisionnews.in) മാരക ഫോമിലുള്ള ലോകതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കത്തിക്കയറിയപ്പോള്‍ റയലിന് തകര്‍പ്പന്‍ ജയം. . ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റയല്‍ എല്‍ക്കെയെ തോല്‍പിച്ചു. നാല് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റോണാള്‍ഡോയാണ് റയലിന്റെ വിജയ ശില്‍പി.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ പതിനഞ്ചാം മിനിറ്റില്‍ എല്‍ക്കെയാണ് സ്‌കോറിംഗ് ആരംഭിച്ച്ത്. 5 മിനുറ്റ് പിന്നിടുമ്പോഴേക്കും ബെയ്‌ലിലൂടെ റയല്‍ ഗോള്‍ മടക്കി. 28,32,80,90 മിനുറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ ഗോളുകള്‍. റോണോയുടെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കാണിത്. നാല് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളാണ് സീസണില്‍ ലീഗില്‍ ക്രിസ്റ്റിയുടെ നേട്ടം.
Keywords: Real Madrid, Christiano Ronaldo, Hatrick, second time in a row, Sandiago Bernabu
Post a Comment
0 Comments