Type Here to Get Search Results !

Bottom Ad

നാരങ്ങ വെള്ളത്തില്‍ ഒരു കല്ല്യാണം: ലളിത വിവാഹത്തിന് മാതൃക പകര്‍ന്ന് അഷറഫ്

മഞ്ചേശ്വരം:(www.evisionnews.in)വിവാഹം ഏറ്റവും വലിയ ധൂര്‍ത്തിന്റെ ഇടമായി മാറുന്ന വര്‍ത്തമാനകാലത്ത് നാരങ്ങ വെള്ളത്തില്‍ കല്ല്യാണം നടത്തി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മാതൃകയായി. ബേക്കൂരിലെ ബി.എം.ഇബ്രാഹിമിന്റെ മകന്‍ അഷറഫാണ് ആര്‍ഭാടത്തിന്റെ പന്തലുയരുന്ന കാലത്ത് ഇങ്ങനെയും വിവാഹം നടത്താന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്തത്. പെര്‍വാഡിലെ റൂബിനയെ നിക്കാഹ് ചെയ്യുമ്പോള്‍ അടുത്ത ബന്ധുക്കളേയും കൂട്ടുകാരേയും മാത്രമേ ക്ഷണിച്ചിരുന്നുള്ളു. നാരങ്ങ വെള്ളവും ലളിതമായ ഭക്ഷണവും നല്‍കി. കൊപ്പളം പള്ളിയിലായിരുന്നു നിക്കാഹ്. വിവാഹ ധൂര്‍ത്തിനെതിരെ കാമ്പയിന്‍ നടക്കുന്ന വേളയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് വിവാഹത്തിന് നേതൃത്വം നല്‍കിയത്.




Keywords: Manjeshwar, Marriage, simplicity, Youth league, Pervard, Koppalam Palli, 

Post a Comment

0 Comments

Top Post Ad

Below Post Ad