കണ്ണൂര്‍ (www.evisionnews.in) : കേരളത്തിലെ വൈദ്യുതി മോഷണത്തിന് പിന്നില്‍ സമ്പന്ന വര്‍ഗ്ഗമെന്ന് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംങ്. വീട്ടില്‍ ആറു എസിയുള്ളവരും വന്‍ ഫഌറ്റുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുമാണ് കേരളത്തിലെ മുഖ്യ വൈദ്യുതി മോഷ്ടാക്കളെന്നും അദ്ദേഹം പറയുന്നു.
വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 3.16 കോടി രൂപ പിഴയിട്ടിട്ടുണ്ട്. അറുപതോളം മോഷണക്കേസുകളും ഇരുന്നൂറിലേറെ ക്രമക്കേടുകളും പരിശോധനയില്‍ കണ്ടെത്തി. കാസര്‍കോട് ഡിവഷനില്‍ നടത്തിയ 149 പരിശോധനയില്‍ നാലു കേസുകളും ഒന്‍പതോളം മറ്റു ക്രമക്കേടുകളും കണ്ടെത്തി. ഇതില്‍ 8.58 ലക്ഷം രൂപ പിഴ ഈടാക്കി.
ചെറുകിട നിരക്കിലുള്ള കണക്ഷന്‍ എടുത്ത് ഉയര്‍ന്ന നിരക്കില്‍ ഉപയോഗം നടത്തുക, കാര്‍ഷിക കണക്ഷന്‍ ഗൃഹോപയങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക, വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിക്കുക, നിയമം അനുവദിക്കാത്ത രീതിയില്‍ കണക്ഷന്‍ എടുക്കുക എന്നിവയെല്ലാം വൈദ്യുതി മോഷണത്തിന്റെ പരിധിയില്‍ വരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയി്ക്കാന്‍ തന്റെ മൊബൈലിലേക്ക് വിളിക്കുകയോ എസ്എംഎസ് അയക്കുകയോ ചെയ്യാമെന്നും ഋഷിരാജ് സിംങ് അറിയിച്ചു. നമ്പര്‍: 9446 008 006.
Keywords: Kannur, Distrct, News, Electricity, Board, Hrishiraj Singh.
Post a Comment
0 Comments