Type Here to Get Search Results !

Bottom Ad

ഉപതിരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് തിരിച്ചടി


ന്യൂഡല്‍ഹി: (www.evisionnews.in) 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. 27 സിറ്റിങ് സീറ്റുകളില്‍ 12 ഇടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാന്‍ സാധിച്ചത്.
 യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചു. മോഡിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പി ആറ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നു സീറ്റ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തു. നരേന്ദ്ര മോഡി ഒഴിഞ്ഞ വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി വിജയിച്ചു.
യു.പിയില്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് 11 സീറ്റില്‍ ഒമ്പതിടത്തും സമാജ്‌വാദി പാര്‍ട്ടിയാണ് മുന്നേറുന്നത്. രണ്ട് സീറ്റിലാണ് ബി.ജെ.പി മുന്നിലുള്ളത്. ഇതില്‍ ഉമാഭാരതി ഒഴിഞ്ഞ മണ്ഡലത്തില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തായി. രാജസ്ഥാനില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായിരുന്ന നാലിടങ്ങളിലേക്ക് നടന്ന മത്സരത്തില്‍ മൂന്ന് സീറ്റും പിടിച്ചെടുത്ത് കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കി. ഒരു സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. തിരിച്ചടിക്കിടയിലും ബി.ജെ.പിക്ക് സന്തോഷം പകരുന്ന വാര്‍ത്ത ബംഗാളില്‍ നിന്ന് അവര്‍ക്ക് കിട്ടി. ബഷീര്‍ഹട്ട് സൗത്ത് മണ്ഡലം സി.പി.എമ്മില്‍ നിന്ന് പിടിച്ചെടുത്തുകൊണ്ട് ബി.ജെ.പി ബംഗാള്‍ നിയമസഭയില്‍ അക്കൗണ്ട് തുറന്നു. ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും സി.പി.എം നാലാം സ്ഥാനത്തായി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് തൂത്തുവാരിയ ബി.ജെ.പിക്ക് ഇത്തവണ അവരുടെ തന്ത്രങ്ങളെല്ലാം പിഴച്ചു. ഉപതിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബി.എസ്.പി സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത് അവിടെ നിര്‍ണായകമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരം നടന്നപ്പോള്‍ ബി.ജെ.പി തൂത്തുവാരുകയായിരുന്നു. ബിഹാറിലെ പോലെ ഒരു മഹാസഖ്യം ബി.ജെ.പിക്കെതിരായി യു.പിയില്‍ പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നെങ്കിലും ബി.എസ്.പി വോട്ടുകള്‍ എസ്.പിക്ക് അനുകൂലമായിട്ടുണ്ടെന്നാണ് ഫലം നല്‍കുന്ന സൂചന. എസ്.പി അധ്യക്ഷന്‍ മുലായം സിങ് യാദവ് ഒഴിഞ്ഞ മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലും എസ്.പി നിര്‍ണായക ലീഡ് നേടി.
തെലുങ്കാനയിലെ മേധക് ലോക്‌സഭാ മണ്ഡലത്തില്‍ ടി.ആര്‍.എസ് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ ഒന്ന് ബി.ജെ.പിയും ഒന്ന് തൃണമൂലം നേടി. രണ്ടിടത്തും അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റില്‍ കോണ്‍ഗ്രസും, എ.ഐ.യു.ഡി.എഫും, ബി.ജെ.പിയും ഓരോ സീറ്റില്‍ വീതം മുന്നിട്ട് നില്‍ക്കുന്നു. ത്രിപുരയില്‍ വോട്ടിങ് നടന്ന ഒരു സീറ്റില്‍ ഭരണകക്ഷിയായ സി.പി.എം തന്നെയാണ് മുന്നില്‍. ഉപതിരഞ്ഞെടുപ്പ് നടന്ന സീമാന്ധ്രയിലെ ഒരു സീറ്റ് ടി.ഡി.പി നേടി.
പത്ത് സംസ്ഥാനങ്ങളിലായി 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് സപ്തംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.


Keywords: Utherpradesh, state, B.J.P, S.P, Congress, Narendra Modi, Rajasthan, Gujarath, Thrinamool Congress
Tags

Post a Comment

0 Comments

Top Post Ad

Below Post Ad