ബാംഗ്ലൂര്‍ (www.evisionnews.in): വളര്‍ന്നു വരുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് മേഖലയില്‍ പുതിയ അധ്യായവുമായി gergstore.com ന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബാംഗ്ലൂരില്‍ നാളെ തുടക്കമാകും. ബാംഗ്ലൂര്‍ ആസ്ഥാനമായുളള ഗോള്‍ഡന്‍ ഇറാ-റോയല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഗോള്‍ഡന്‍ ഇറാ സോഫ്റ്റ്‌വെയര്‍ സൊലൂഷ്യന്‍സ് ആന്റ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡും കാസര്‍കോട് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാബാസ്, മുഹമ്മദ് റിയാസ്, അബ്ദുല്‍ ബാസിത്ത്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് മസൂഖ് തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഇ-മാള്‍ ഒരുക്കുന്നത്.
ഒരു ഷോപ്പിംങ് മാളില്‍ പോയാല്‍ കിട്ടാവുന്ന നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് ഈ സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാമെന്നതാണ് ഇ മാളിന്റെ പ്രത്യേകത. ഇതുവഴി
സമയവും യാത്രാ ചെലവും ലാഭിക്കുക മാത്രമല്ല, ഗോളാനന്തര വിപണിയിലുളള ഉല്‍പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വാങ്ങുകയും ചെയ്യാം. നീണ്ട ഒരു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ സംരംഭമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സൈറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് www.gergstore.com സന്ദര്‍ശിക്കുക Facebook Page: www.facebook.com/gergstorecom.
Keywords: Banglore, Online Shopping, gergstore.com, Lbs Kasaragod, Products.

Post a Comment
0 Comments