കൊല്‍ക്കത്ത: (www.evisionnews.in) പശ്ചിമ ബംഗാളില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ബാസിര്‍ഹട്ടാണ് ബി.ജെ.പി പിടിച്ചെടുത്തത്.
രണ്ട് നിയമസഭാ മണ്ഡലങ്ങളിലായി ഉപതെരെഞ്ഞെടുപ്പ് നടന്ന ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും ഓരോ സീറ്റുകള്‍ വീതം നേടി. ഉപതെരെഞ്ഞെടുപ്പില്‍ പൊതുവെ തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് ബംഗാളിലെ വിജയം ആശ്വസിക്കാന്‍ വകയായി. ഈ മണ്ഡലങ്ങളില്‍ സി.പി.എം മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.
ഒരു കാലത്ത് സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ ബംഗാളിലും സീറ്റ് നേടിയതോടെ കേരളമാണ് ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം. ഇത് വരെ ഒരു നിയമസഭ സീറ്റ് നേടാന്‍ പോലും സാധിക്കാത്ത കേരളത്തില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം അടിത്തട്ടില്‍ നിന്ന് തുടങ്ങാനും പവര്‍ത്തനം കൂടുതല്‍ ഈര്‍ജ്ജിതമാക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Keywords: B.J.P, Bengal, Basirhatt, C.P.M, Constituency, election
Post a Comment
0 Comments