Type Here to Get Search Results !

Bottom Ad

അഞ്ചു ലിറ്റര്‍ വാഷുമായി അറസ്റ്റില്‍

കാസര്‍കോട്:(www.evisionnews.in)കോടോം ബേളൂര്‍ പഞ്ചായത്തില്‍ അമ്പായത്തടി എസ്.റ്റി കോളനിയിലെ പളളിക്കണ്ണനെ 5 ലിറ്റര്‍ വാഷുമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ബാലകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. വ്യാപകമായി വാറ്റ് നടക്കുന്നതായുളള വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടത്തിയത്. റെയ്ഡ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുത്തുകൃഷ്ണന്‍, സിഇഒമാരായ പി.കെ ബാബുരാജന്‍, പ്രശാന്ത് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ കെ. കുഞ്ഞിരാമന്‍ എന്നിവരുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad