Type Here to Get Search Results !

Bottom Ad

മൈട്രീ ചാലഞ്ച് ഏറ്റെടുത്ത് കാസര്‍കോട്ടെ മമ്മൂക്ക ഫാന്‍സ്

evsionnews
പെരിയ: (www.evisionnews.in) ഭൂമിയുടെ പച്ചപ്പിനായി സിനിമാതാരം മമ്മൂട്ടി തുടക്കമിട്ട 'മൈട്രീ ചലഞ്ച്' സിനിമാലോകത്തോടൊപ്പം പ്രേക്ഷകരും ഫാന്‍സ് അസോസിയേഷനുകളും ഏറ്റെടുക്കുന്നു. ഒരുമരംനട്ട് മൂന്നുപേരെ നടാന്‍ പ്രേരിപ്പിക്കുന്നതാണ് മമ്മൂട്ടി തുടക്കമിട്ട മൈട്രീ ചലഞ്ച്. കഴിഞ്ഞദിവസം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നടന്‍ മോഹന്‍ലാലിനെ മരംനടാന്‍ വെല്ലുവിളിച്ചിരുന്നു. മോഹന്‍ലാലിനായി ഈ വെല്ലുവിളി സ്വീകരിച്ച് പുല്ലൂരിലെ അമ്പതോളംവരുന്ന ലാല്‍ ഫാന്‍സ് പ്രവര്‍ത്തകരാണ് മരംനടാന്‍ രംഗത്തിറങ്ങിയത്. ഞായറാഴ്ച രാവിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും ഇവര്‍ വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്ന് വീട്ടുവളപ്പിലും ഓരോ വൃക്ഷത്തൈ നട്ടുകൊണ്ടാണ് മൈട്രീ ചലഞ്ചിന്റെ ഭാഗമായത്. ദേശീയപാതയോരത്ത് പടര്‍ന്നുകയറിയ കാട് വൃത്തിയാക്കാനും യുവാക്കള്‍ രംഗത്തിറങ്ങി.


Keywords: Peria, Earth, Green, My Tree Challenge, Mammootty, Mohanlal, fans

Post a Comment

0 Comments

Top Post Ad

Below Post Ad