ബുധനാഴ്ച പുലര്‍ച്ചെ 2മണിയോടെയാണ് മുസ്തഫ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. പള്ളിക്കര മഠത്തിലെ ഭാര്യാഗൃഹത്തില്‍ വെച്ചാണ് മുസ്തഫയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ മുസ്തഫയെ അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 5 വര്‍ഷക്കാലമായി കുവൈത്തിലെ മുര്‍ഗാബില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തി വരികയായിരുന്ന മുസ്തഫ 2 മാസം മുമ്പാണ് നാട്ടിയിലെത്തിയത്. അബൂദാബിയിലും മുസ്തഫ ജോലി ചെയ്തിരുന്നു. നേരത്തെ കുവൈത്തിലെ താമസസ്ഥലത്ത് വെച്ചും ഈ യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നവെങ്കിലും അത് കാര്യമാക്കിയിരുന്നില്ല.

രണ്ട് മാസം മുമ്പ് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ ശേഷം ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയോടെ മുസ്തഫയ്ക്ക് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മുസ്തഫയുടെ മരണം പറക്കമുറ്റാത്ത രണ്ട് പിഞ്ചു മക്കളെയും കുടുംബത്തെയുമാണ് അനാഥരാക്കിയിരിക്കുന്നത്.
മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും പൊതുകാര്യ പ്രസക്തനും കൂടിയാണ് മുസ്തഫയെന്നതിനാല്‍ യുവാവിന്റെ മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. നാട്ടിലെത്തിയാല്‍ ഇവിടെയും കുവൈത്തിലാണെങ്കില്‍ അവിടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുസ്തഫ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കാഞ്ഞങ്ങാട് നഗരത്തിലെ പഴയകാല വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നായ റവാ സ്റ്റോറില്‍ പിതാവ് അബ്ദുല്‍ റഹ്മാനെ കച്ചവടത്തില്‍ സഹായിച്ചിരുന്ന മുസ്തഫയെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതു മാത്രമേ പറയാനുള്ളൂ.
നഫീസയാണ് മാതാവ്.പള്ളിക്കര മഠം സ്വദേശിനിയായ റസീനയാണ് ഭാര്യ. മക്കള്‍: റിനാസ് (8) റിജു (5).

Keywords: Kanhangad, Athinchal, Koyappalli, death, Kuwait, orphanage

Post a Comment
0 Comments