കാസര്‍കോട് (www.evisionnews.in): സെപ്തംബര്‍ 14 ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കും. മാനവികതയുടെ പക്ഷം ചേരുക ഡിവൈഎഫ്‌ഐ അംഗമാവുക എ മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തവണ മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം യുവജനങ്ങളെ ഇത്തവണ അംഗങ്ങളാക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി തിരുമാനിച്ചു. മെമ്പര്‍ഷിപ്പിന്റെ ജില്ലാതല ഉദ്ഘാടനം മടിക്കെ കാലിച്ചാംപൊതിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ പ്രശസ്ത ചെറുകഥാകൃത്ത് വി.പി ഷാജികുമാറിന് നല്‍കി നിര്‍വഹിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പികെ രതീഷ് അധ്യക്ഷനായി, സെക്രട്ടറി സി. സുരേഷന്‍ സ്വാഗതം പറഞ്ഞു. എ.വി സന്തോഷ്, ശശീന്ദ്രന്‍ മടിക്കെ, വി. ബാലന്‍, കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment
0 Comments