ആലപ്പുഴ: (www.evisionnews.in) മാലിന്യ സംസ്‌കരണം ജനകീയ യജ്ഞമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. എ.കെ.ജി. പഠന ഗവേഷണകേന്ദ്രം ആലപ്പുഴയില്‍ സംഘടിപ്പിച്ച ഉറവിടമാലിന്യ സംസ്‌കരണ സെമിനാറിന് ശേഷമാണ് അദ്ദേഹം നയപ്രഖ്യാപനം നടത്തിയത്. സാക്ഷരതായജ്ഞം പോലെ, ജനങ്ങളെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള പരിപാടിയായി മാലിന്യസംസ്‌കരണം മാറ്റണമെന്ന് സി.പി.എം. നേതൃത്വം നിര്‍ദ്ദേശിക്കുന്നു. സംസ്ഥാനതലത്തില്‍ ഓരോ പ്രവര്‍ത്തകരും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും പാര്‍ട്ടി കമ്മിറ്റികള്‍ മാലിന്യസംസ്‌കരണത്തിന് പരിഹാരമാലോചിച്ച് നടപ്പിലാക്കുകയും വേണം. ഇതിന് ആലപ്പുഴ നഗരത്തില്‍ സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം ഡോ.ടി.എം. തോമസ് ഐസക് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ 'നിര്‍മ്മല ഭവനം നിര്‍മ്മല നഗരം' പരിപാടി മാതൃകയാക്കാം. അതോടൊപ്പം, കോഴിക്കോട് വേങ്ങേരിയിലെ റസിഡന്‍സ് അസോസിയേഷന്റെ 'നിറവും' കൊയിലാണ്ടി നഗരസഭ ഉള്‍പ്പെടേയുള്ളവയുടെ തദ്ദേശ മാതൃകകളും ഉപയോഗപ്പെടുത്തണമെന്ന് സെമിനാര്‍ നിര്‍ദ്ദേശിച്ചു. സെമിനാര്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സെമിനാറിന്റെ ആദ്യാവസാനം പങ്കെടുത്ത ശേഷമാണ് പിണറായി വിജയന്‍ നയപ്രഖ്യാപനം നടത്തിയത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, ഡോ.ടി.എം.തോമസ് ഐസക്, പി.കെ.ഗുരുദാസന്‍, ജി.സുധാകരന്‍ തുടങ്ങിയ നേതാക്കളുടെയെല്ലാം സക്രിയ പങ്കാളിത്തത്തിലാണ് ചര്‍ച്ച നടന്നത്. സി.പി.എം. ഭരണം നടത്തുന്ന കോര്‍പ്പറേഷന്‍, നഗരസഭാ ഭരണ നേതൃത്വങ്ങള്‍ക്കു പുറമേ എം.എല്‍.മാര്‍,ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ എന്നിവരില്‍നിന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചവരും സെമിനാറില്‍ പങ്കെടുത്തു. ജനപ്രതിനിധികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും രണ്ടു തരത്തിലുള്ള പ്രവര്‍ത്തനം അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.
Keywords: Party, waste, garbage, clean, Alappuzha, Party, A.K.G centre, V.S Achuthanandan, Pinarai, C.P.M

Post a Comment
0 Comments