കണ്ണൂര്‍: (www.evisionnews.in) പിറന്നാള്‍ ദിനത്തില്‍ അഞ്ചു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്‌റ്റില്‍. ഏഴിമല സൈനിക അക്കാദമിയിലെ മെഡിക്കല്‍ അസിസ്‌റ്റന്റ് ആയ സുനില്‍ റാട്ടിയയുടെ മകള്‍ ദിവ്യയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മമതയെ അറസ്‌റ്റുചെയ്‌തു.
പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശികളാണ് സുനില്‍ റാട്ടിയയും മമതയും. കഴിഞ്ഞ ദിവസം ഇവരുടെ മകള്‍ ദിവ്യയുെട അഞ്ചാം പിറന്നാളായിരുന്നു. രാവിലെ പിറന്നാളാഘോഷത്തിന് ശേഷം റാട്ടിയ ഡ്യൂട്ടിയ്‌ക്ക് പോയി. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ മമത സുനിലിനെ ഫോണ്‍ ചെയ്യുകയും മകള്‍ക്ക് സുഖമില്ലെന്ന് അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് സുനില്‍ എത്തി മകളെ നേവല്‍ ബേസിലുള്ള ആശുപത്രിയില്‍ കൊണ്ട് പോയി. അപ്പോഴേയ്‌ക്കും കുട്ടി മരിച്ചു. തുടര്‍ന്ന് ഉന്നത നാവിക ഉദ്യോഗസ്‌ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി.
കുട്ടിയുടെ കഴുത്തിന് ചുററും മുറിവ് പോലുള്ള പാടുകള്‍ കണ്ടെത്തി. മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കൊളേജിലേയ്‌ക്ക് അയച്ചു. പോസ്‌റ്റ്മോര്‍ട്ടത്തിലാണ് മരണം കഴുത്ത് ഞെരിച്ചുള്ളതാണെന്ന് മനസിലായത്. ചോദ്യം ചെയ്യലിലാണ് മമത കുറ്റം സമ്മതിച്ചത്. വിട്ടുമാറാത്ത ഗുരുതര രോഗിയാണ് കുട്ടിയെന്നും ചികിത്സാ ചെലവുകള്‍ താങ്ങനാവാതെ വന്നതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും മമത പറഞ്ഞു.
Keywords: Kannur, birthday, Mother, kill, five year old

Post a Comment
0 Comments