കാഞ്ഞങ്ങാട്: സിപിഎം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതിയുടെ കാസറഗോഡ് ജില്ലാ കമ്മിറ്റി വെള്ളിക്കോത്ത് സംഘടിപ്പിച്ച പഠന ക്യാമ്പില്‍ ഏരിയ സെക്രട്ടറിയെ ക്ഷണിക്കാതിരുന്നത് പാര്‍ട്ടിയില്‍ വിവാദത്തിന് തിരികൊളുത്തി കഴിഞ്ഞ ദിവസമാണ് സിപിഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി എം പൊക്ലന്റെ തട്ടകമായ വെള്ളിക്കോത്ത് പാര്‍ട്ടിയുടെ നിന്ത്രണത്തിലുള്ള വ്യാപാരി സംഘടന പഠന ക്യാമ്പ് നടത്തിയത്. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ചെറാക്കോട്ട് കുഞ്ഞികണ്ണനേയും വിവി രമേശനേയും പഠനക്യാമ്പിലേക്ക് ക്ഷണിച്ച സംഘാടകര്‍ പൊക്ലനെ തഴയുകയായിരുന്നു. അദ്ദേഹത്തെ മനപൂര്‍വ്വം സംഘാടകര്‍ അകറ്റി നിര്‍ത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതോടെ പ്രശ്‌നം പാര്‍ട്ടിയില്‍ പൊട്ടിതെറിക്ക് കാരണമായിരിക്കുകയാണ്. യാദൃശ്ചികമായി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എ. രാജ് മോഹനനും ജില്ലാ ജോയിന്‍ സെക്രട്ടറി എ.വി സഞ്ചയനും പഠനക്യാമ്പ് നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ രക്ഷാധികാരിയായ വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന കമ്മിറ്റിയില്‍ പാര്‍ട്ടി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗമായ വിവി രമേശനും അംഗമാണ് പാര്‍ട്ടിയിക്കകത്തെ വിഭാഗിയതയാണ് പൊക്ലനെ ഒഴിവാക്കിയതിന് പിന്നിലെന്ന് പറയപ്പെടുന്നുണ്ട്.പരിയാരം മെഡിക്കല്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട വി.വി രമേശനെതിരായ നടപടി പിന്‍വലിച്ച് കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഉള്‍പ്പെടുത്താനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ എം. പൊക്ലന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പൊക്ലനെ തഴഞ്ഞ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
keywords: kanhangad, cpim, kanhagad, poklan

Post a Comment
0 Comments