Type Here to Get Search Results !

Bottom Ad

പെരിയയിലെ ചെറുവിമാന താവളം പദ്ധതി അട്ടിമറിച്ചതാര്? ആക്ഷന്‍ കമ്മിറ്റി എവിടെ?

evisionnews
പെരിയ: (www.evisionnews.in) രണ്ട് വര്‍ഷം മുമ്പ് വരെ ചര്‍ച്ചാ വിഷയമായിരുന്ന പെരിയയിലെ ചെറുകിട വിമാനത്താവള പദ്ധതിയെകുറിച്ച് ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല. പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി എവിടെ പോയെന്നും ആര്‍ക്കും അറിയില്ല. നാള്‍ക്കുനാള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന പെരിയയില്‍ ഒരു വിമാനത്താവളം അനിവാര്യമാണെന്ന ആശയം ഉയര്‍ന്ന് വന്നത് അഞ്ച് വര്‍ഷം മുമ്പാണ്. അതിന് കാരണവുമുണ്ട്. ഉത്തര കേരളത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി ബേക്കല്‍ കോട്ട മാറിയിരിക്കുകയാണ്. ഇതിനെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ടൂറിസം മേഖലയുടെ വികസനത്തിനും സഞ്ചാരികളുടെ സൗകര്യത്തിനും കാസര്‍കോട് ജില്ലയിലെ പ്രവാസികളുടെ യാത്രാബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുമൊക്കെ ഒരു വിമാനത്താവളം പെരിയയില്‍ വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ അധികാരികള്‍ ഇതിന് വേണ്ട നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം പെരിയയില്‍ കണ്ടെത്തിയത് കൂടാതെ പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നാട്ടുകാരില്‍ ചിലര്‍ വിമാനത്താവളത്തിനെതിരെ എതിര്‍പ്പുമായി രംഗത്തു വന്നത്. ഏതാനും കുടുംബങ്ങള്‍ക്ക് കുിടിയൊഴിയേണ്ടി വരുമെന്ന കാരണത്താലാണ് പ്രതിഷേധം ഉയര്‍ന്ന് വന്നത്. ഇതിനിടെ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിന് അധികാരികളില്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനായി ആക്ഷന്‍ കമ്മിറ്റിയും നിലവില്‍ വന്നിരുന്നു. രണ്ട് വര്‍ഷം വരെ ഈ കമ്മിറ്റി പെരിയയില്‍ സജീവമായിരുന്നു. ഇപ്പോള്‍ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. വിമാനത്താവളത്തിന്റെ കാര്യം തന്നെ എല്ലാവരും മറന്ന മട്ടാണ്. ആശുപത്രി, കേന്ദ്രസര്‍വ്വകലാശാല, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിങ്ങനെ പുരോഗതിയുടെ മേച്ചില്‍ പുറങ്ങളില്‍ അഭിരമിക്കുന്ന പെരിയയുടെ മുഖച്ഛായ തന്നെ മാറാന്‍ ഇടവരുത്തുന്ന വിമാനത്താവള പദ്ധതി ആരാണ് അട്ടിമറിച്ചതെന്ന ചോദ്യം ഇപ്പോള്‍ അവശേഷിക്കുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളുമാണ് ഇതിന് ഉത്തരം പറയേണ്ടത്.


Keywords: Peria, airport, Kasaragod, Bekal Fort, Gulf Malayalees, M.L.A, M.P

Post a Comment

0 Comments

Top Post Ad

Below Post Ad