Type Here to Get Search Results !

Bottom Ad

എസ്.ഐയെ അക്രമിച്ച സംഭവം; വീരപ്പന്‍ ദാമോദരന്‍ പോലീസിനെ വെട്ടിച്ച് മുങ്ങി

പെരിയ: (www.evisionnews.in) കടയില്‍ അതിക്രമിച്ച് കയറി ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ എസ്.ഐയെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ഇ.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ പെരിയ കല്ല്യോട്ടെ വീരപ്പന്‍ ദാമോദരന്‍ എന്ന ദാമോദരന്‍ അടക്കം 15 പേര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 
സെപ്തംബര്‍ 26ന് വൈകുന്നേരമാണ് എസ്.ഐക്ക് നേരെ കല്ല്യോട്ട് അക്രമണം ഉണ്ടായത്. വീരപ്പന്‍ ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘം കടയില്‍ കയറി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കല്ല്യോട്ടെ ദമ്പതികള്‍ നല്‍കിയ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ എസ്.ഐയുടെ നേതൃത്വത്തിലുളഅള പോലീസുകാര്‍എത്തുകയും വീരപ്പന്‍ ദാമോദരനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ ദാമോദരന്‍ തന്റെ അനുയായികളെ ഫോണില്‍ വിളിച്ച് വരുത്തുകയും എസ്.ഐയെ സംഘം ചേര്‍ന്ന് അക്രമിക്കുകയുമായിരുന്നു. ഇതിന് ശേഷം ദാമോദരന്‍ അടക്കമുള്ള സംഘം കടന്ന് കളയുകയും ചെയ്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മുഖ്യപ്രതിയായ വീരപ്പന്‍ ദാമോദരിനെ പിടികൂടാന്‍ കല്ല്യോട്ടെ വീട്ടിലെത്തി. എന്നാല്‍ ദാമോദരന്‍ പോലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ദാമോദരനെ പിടികൂടുന്നതിനായി പോലീസ് വ്യാപകമായി വലവിരിച്ചിട്ടുണ്ട്.



Keywords: Peria, Veerappan, Damodaran, S.I, Family, Hotel

Post a Comment

0 Comments

Top Post Ad

Below Post Ad