Type Here to Get Search Results !

Bottom Ad

ജയയുടെ വിധി കേട്ട് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു ; തമിഴകത്തെ പ്രതിഷേധം തണുക്കുന്നു

ചെന്നൈ: (www.evisionnews.in) അനധികൃത സ്വത്തുസമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ നാലു വര്‍ഷം തടവിനു ശിക്ഷിച്ചതിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച എഐഎഡിഎംകെ പ്രവര്‍ത്തകന്‍ മരിച്ചു. ചെന്നൈ സ്വദേശി വെങ്കടേശ്വരന്‍ ശ്രീനിവാസനാണ് മരിച്ചത്. 66-കാരനായ വെങ്കടേശ്വരന്‍ പുലര്‍ച്ചെ ചെന്നൈയിലെ ആശുപത്രിയിലാണ് മരിച്ചത്.
ശനിയാഴ്ച ചെന്നൈ വണ്ണിയാര്‍ സ്ട്രീറ്റിലാണ് വെങ്കടേശ്വരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
ജയലളിതക്കെതിരായ വിധിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പരക്കെ ആക്രമണമാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിച്ചുവിട്ടത്. ആറോളം ബസുകളും നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. സംഘര്‍ഷങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രിയോടെ സ്ഥിതിഗതികള്‍ ശാന്തമായി വരുന്നുണ്ടെങ്കിലും അക്രമണം ഭയന്ന് ഇന്ന് കേരള.എസ്.ആര്‍.ടിസിയടക്കം പല വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നില്ല.






Keywords: AIDMK member, fire, suicide, chief minister, Tamil Nadu, Jaya Lalitha
Tags

Post a Comment

0 Comments

Top Post Ad

Below Post Ad